ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ എടുത്ത് ദ്വീപ് സമൂഹം

കവരത്തി: ചെറിയ പെരുന്നാൾ ദിനത്തിൽ ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ എടുത്തു. എസ്.കെ.എസ്.എസ്.എഫ്, എസ്.എസ്.എഫ് എന്നീ സംഘടനകളുടെയും ദ്വീപിലെ ഖാസിമാരുടെയും നേതൃത്വത്തിൽ വിശ്വാസികൾ പ്രതിജ്ഞ ചൊല്ലി. അമിനി ദ്വീപിൽ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫത്താഹ് തങ്ങൾ ബഹുജന പ്രതിജ്ഞക്ക് നേതൃത്വം നൽകി. കിൽത്താൻ ദ്വീപിൽ എസ്കെഎസ്എസ്എഫ് സംഘടിപ്പിച്ച ബഹുജന പ്രതിജ്ഞ നായിബ് ഖാസി മുഹമ്മദ് ഫൈസി നേതൃത്വത്തിൽ നടന്നു. ആന്ത്രോത്ത് ദ്വീപിൽ ഖാസി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബിത്ര ദ്വീപിൽ പെരുന്നാൾ…

Read More

നെടുങ്കണ്ടത്തിലേക്ക് കത്തയച്ചാല്‍ അഗത്തിയിൽ കിട്ടും; വട്ടംകറക്കി പിന്‍കോഡിലെ സാമ്യം

നെടുങ്കണ്ടം: നെടുങ്കണ്ടം പോസ്റ്റോഫീസിൽ എത്തേണ്ട പാഴ്‌സലുകളും സ്പീഡ് പോസ്റ്റ് ഉരുപ്പടികളും പിൻകോഡ് തെറ്റി ലക്ഷദ്വീപിലേക്ക് പോകുന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നു. പിൻകോഡിലെ അക്കങ്ങളുടെ സാമ്യമാണ് ഈ പ്രശ്നത്തിന് കാരണം.  ഇത് കൊണ്ടാണ് ഗുജറാത്തിൽ നിന്ന് നെടുങ്കണ്ടത്തെ ഒരു വ്യാപാരിക്ക് അയച്ച തപാൽ ഉരുപ്പടി ഒരുമാസത്തിന് ശേഷമേ ലഭിക്കാൻ കഴിഞ്ഞുള്ളൂ. നെടുങ്കണ്ടം സബ് പോസ്റ്റോഫീസിന്റെ പിൻകോഡ് 685553 ആയതിനാൽ, ലക്ഷദ്വീപിലെ അഗത്തി ദ്വീപിന്റെ പിൻകോഡ് 682553 എന്നതുമായി ഒരക്കം മാത്രം വ്യത്യാസമുള്ളതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.  കൊച്ചി തപാൽ സോർട്ടിങ് ഹബ്ബിൽ…

Read More

‘സേവ് ലക്ഷദ്വീപ്’ ക്യാംപയിന് പിന്നിൽ പൃഥ്വിരാജ്; വിമർശനവുമായി ഓർഗനൈസർ

ഡൽഹി: നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ വീണ്ടും കടുത്ത വിമർശനവുമായി രംഗത്ത്. ‘സേവ് ലക്ഷദ്വീപ്’ ക്യാംപയിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ് പൃഥ്വിരാജ് എന്നും ദേശവിരുദ്ധരുടെ ശബ്ദ‌മാണ് പൃഥ്വിരാജിന് എന്നും ഓർഗനൈസർ വിമർശിച്ചു.ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററായി പ്രഫൂൽ ഖൊഡാ പട്ടേൽ എത്തി വിവാദ ഉത്തരവുകൾ നടപ്പിലാക്കാൻ തുടങ്ങിയ കാലം മുതൽ ലക്ഷദ്വീപിന്റെ അവകാശങ്ങൾക്കായി സംസാരിച്ച പൃഥ്വിരാജിനെതിരെയുള്ള സംഘപരിവാറിന്റെ പക ഇപ്പോഴും തുടരുകയാണ്.  ‘സേവ് ലക്ഷദ്വീപ്’ ക്യാംപയിൻ പിന്തുണച്ചതും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചത് ഉൾപ്പെടെ അദ്ദേഹത്തിന്റെ…

Read More

നിർധനരായ കുടുംബങ്ങൾക്ക് മെറീന വോയ്‌സിന്റെ കൈത്താങ്ങ്

കിൽത്താൻ: കിൽത്താൻ ദ്വീപിലെ മെറീന ബോയ്സ് ക്ലബിന്റെ നേതൃത്വത്തിൽ നാട്ടിലെ നിർധനരായ 36 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തി. ഈ സാമൂഹിക സേവന പദ്ധതിയിലൂടെ നാട്ടിലെ ദുർബല വിഭാഗങ്ങൾക്ക് പെരുന്നാൾ സമയത്ത് ഒരു സഹായഹസ്തം നൽകാനായതിൽ ക്ലബ് അംഗങ്ങൾ സന്തോഷം പ്രകടിപ്പിച്ചു. കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ഉദ്ഘാടന കർമം കിൽത്താൻ ദ്വീപ് ഖത്തീഫ് റൗഫ് ഉസ്താദ് നിർവഹിച്ചു. ചടങ്ങിൽ ക്ലബ്ബിന്റെ പ്രതിനിധികളും പ്രമുഖരും പങ്കെടുത്തു. പദ്ധതിക്ക് പിന്തുണ നൽകിയ എല്ലാ ദാതാക്കൾക്കും, സഹകരിച്ച എല്ലാവർക്കും ക്ലബ്ബ്…

Read More

നാഷണൽ ലീഗ് ലക്ഷദ്വീപ് ഘടകം റംസാൻകിറ്റ് വിതരണം ചെയ്തു

നാഷണൽ ലീഗ് ലക്ഷദ്വീപ് യൂണിറ്റിന്റെ നേതൃത്വത്തിൽ റംസാൻ കിറ്റും റംസാൻ റിലീഫ് പണ്ട് വിതരണവും നടത്തി. നാഷണൽ ലീഗ് ലക്ഷദ്വീപ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ സാഹിബിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പ്രവർത്തനത്തിൽ 25 ഓളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. വിതരണത്തിന്റെ രണ്ടാംഘട്ടമായി നിർധരരായ കുടുംബങ്ങളുടെ വീടുകളിലെത്തിച്ച് കിറ്റ് കൈമാറി. വിതരണ പ്രവർത്തനത്തിൽ ഹനീഫ കോയ, ജാഫർ, സാദിക്ക് എന്നിവർ സജീവമായി പങ്കെടുത്തു. കൂടാതെ, ലക്ഷദ്വീപ് ഇൻചാർജ് കൂടിയായ സയ്യിദ് ഹൈദ്രോസ് ഷബീബ് തങ്ങൾ ഈ പ്രവർത്തനത്തിനായി…

Read More

ജവഹർ ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര

അഗത്തി: അഗത്തി ദ്വീപിലെ യുവാക്കളുടെ കൂട്ടായ്മയായ ജവഹർ ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചു. മാർച്ച് 28, 2025-ന് മാരകമായ ലഹരിയുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് ഈ സന്ദേശ യാത്ര സംഘടിപ്പിച്ചത്. വിവിധ ക്ലബ്ബുകളിലെയും സന്നദ്ധ സംഘടനകളിലെയും യുവാക്കൾ പരിപാടിയിൽ അണിനിരന്നു. ജവഹർ ക്ലബ് പ്രസിഡന്റ് മുഹമ്മദ് റഫീക് എം.കെ. ഫ്ലാഗ് ഓഫ് ചെയ്ത വാഹന റാലിയിൽ നിരവധി പേർ പങ്കെടുത്തു. യുവാക്കളുടെ ഈ പ്രവർത്തനം സമൂഹത്തിന് വലിയ മാതൃകയാണ്. ലഹരിയുടെ ബാധം…

Read More

ഇന്ത്യന്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റ്; 9900 ഒഴിവുകൾ

ഇന്ത്യൻ റെയിൽവേ ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. 9900 ലോക്കോ പൈലറ്റ് തസ്‌തികകളിലേക്കുള്ള പത്ര വിജ്ഞാപനമാണ് ആർആർബി പുറത്തിറക്കിയത്. മാർച്ച് 24നാണ് ലോക്കോ പൈലറ്റ് റിക്രൂട്ട്മെന്റിനുള്ള ആദ്യ ഘട്ട വിജ്ഞാപനം ആർആർബി പുറത്തിറക്കിയത്. ഇത് പ്രകാരം 9900 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിശദമായ ലോക്കോ പൈലറ്റ് വിജ്ഞാപനം ആർആർബി ഏപ്രിൽ 9ന് പുറത്തിറക്കും. ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് വിശദാംശങ്ങളറിയാം. അപേക്ഷ ആരംഭിക്കുന്ന തീയതി: ഏപ്രിൽ 10, 2025. അപേക്ഷ അവസാനിക്കുന്ന തീയതി:…

Read More

“നീർ മഷി” കവിതാസമാഹാരം പ്രകാശനം ചെയ്തു

കൽപ്പേനി: കൽപ്പേനി ജിഎസ്പിഎസ്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി സഫാൻ കെസി എഴുതിയ “നീർ മഷി” എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നിരവധി അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ സുബൈദ സിപി പുസ്തകം പ്രകാശനം ചെയ്തു. “നീർ മഷി” എന്ന കവിതാസമാഹാരത്തിൽ അനുഭവവേദ്യമായ വികാരങ്ങൾ നിറഞ്ഞു നിൽക്കുന്നു. ആലങ്കാരിക ഭംഗിക്ക് അതീതമായി, കുഞ്ഞിളം മനസ്സ് അനുഭവിച്ച വേദന, അരക്ഷിതാവസ്ഥ, സ്നേഹ ശൂന്യത എന്നിവയുടെ നേർക്കാഴ്ചയാണ് ഈ രചനകൾ. പ്രകൃതിയിലേക്ക് ഇറങ്ങിത്തിരിയുന്ന…

Read More

ആസിഫ് അലിയുടെ മോചനം: കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എംപി

പശ്ചിമ ആഫ്രിക്കൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ പാനാമ രജിസ്‌ട്രേഷനിലുള്ള ‘ബിറ്റു റിവർ’ എന്ന ഓയിൽ ടാങ്കറിൽ ബന്ദിയായ മിനിക്കോയി പള്ളിശ്ശേരി വില്ലേജിൽ നിന്നുള്ള ആസിഫ് അലി ഉൾപ്പെടെയുള്ള 10 ഇന്ത്യൻ സീമാൻമാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ള സഈദ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് കത്ത് നൽകി. ലോക്സഭയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവരാൻ എം.പി മാർച്ച് 25ന് ശ്രമിച്ചിരുന്നെങ്കിലും പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടതിനാൽ വിഷയം അവതരിപ്പിക്കാൻ…

Read More

ചരക്കുകപ്പൽ റാഞ്ചിയ സംഭവം; കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന് എൻ.സി.പി.എസ്

ന്യൂഡൽഹി: പശ്ചിമ ആഫ്രിക്കൻ തീരത്ത് സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ പാനാമ രജിസ്‌ട്രേഷനിലുള്ള ‘ബിറ്റു റിവർ’ എന്ന ഓയിൽ ടാങ്കറിൽ ലക്ഷദ്വീപ് സ്വദേശിയും ഉൾപ്പെടെ 10 ഇന്ത്യൻ സീമാൻമാരെ ബന്ദിയാക്കിയ സംഭവത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് എൻ സി പി എസ് നേതൃത്വം. ഈ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻ സി പി നേതാക്കളായ ശരദ് പവാർ, സുപ്രിയ സുലെ എന്നിവർ കേന്ദ്ര സർക്കാരിന് കത്ത് നൽകി. മിനിക്കോയ് ദ്വീപിലെ…

Read More