ആന്ത്രോത്ത്: മദ്രസാ പഠന സമയം രാവിലെ 6.30 എന്നുള്ളത് ഏഴ് മണിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മദ്രസാ മാനേജ്മെൻ്റിന് നിർദ്ദേശം നൽകിയിരിക്കുകയാണ് ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടർ ശ്രീ.ബുസർ ജം ഹർ.
രാവിലെ സൂര്യൻ ഉദിക്കുന്നത് 7.05നാണ്. എന്നാൽ വിദ്യാർത്ഥികൾ മദ്രസ ക്ലാസ് ആരംഭിക്കുന്നത് 6.30നാണ്. ആറ് മണി മുതൽ കുട്ടികൾ മദ്രസയിലേക്ക് പോയിത്തുടങ്ങുന്നു. ഈ സമയത്ത് വഴികളിൽ വേണ്ടത്ര പ്രകാശം ഉണ്ടായിരിക്കുകയില്ല. ആളുകൾ കൂടുതലും ഉറക്കത്തിലുമായിരിക്കും. ഈ സമയത്ത് കുട്ടികളെ മദ്രസയിലേക്ക് അയക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ച് കുറേ നാളുകളിലേക്ക് മദ്രസ സമയം രാവിലെ ഏഴ് മണിയിലേക്ക് മാറ്റി സംവിധാനിക്കണം എന്നാണ് ഡെപ്യൂട്ടി കലക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.29.1.2025 ന് നൽകിയ F. No. 32/3/2025- DC ( AND) എന്ന ലെറ്ററിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മദ്രസ മാനേജ്മെൻ്റ് കമ്മിറ്റി ഈ നിർദ്ദേശം അനുഭാവപൂർവം പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
മദ്രസ്സാ പ്രവർത്തി സമയം പുന:ക്രമീകരിക്കാൻ ആവശ്യപ്പെട്ട് ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടർ
