കവരത്തി: ലക്ഷദ്വീപിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും യുവജന-വിദ്യാർത്ഥി സംഘടനകളെയും സന്നദ്ധ സംഘടനകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ജോയിന്റ് ഫോറം രൂപീകരിക്കാൻ കവരത്തിയിൽ ചേർന്ന സർവകക്ഷി യോഗം ഏകകണ്ഠമായി തീരുമാനിച്ചു. കൊക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നേരത്തെ ഓൺലൈനായി ചേർന്ന സർവകക്ഷി യോഗത്തിൽ, എല്ലാ…
Category: POLITICS
ജനവിരുദ്ധ നയങ്ങൾക്കെതിരെ തുടർ പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ കോൺഗ്രസ്സ് തീരുമാനം
ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കൃത്യമായ ആസൂത്രണത്തോടെ കോൺഗ്രസ്സ് നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ തുടരാൻ കവരത്തിയിൽ നടക്കുന്ന എൽ.ടി.സി.സി നേതൃയോഗം തീരുമാനിച്ചു. വിവിധ ദ്വീപുകളിൽ ജനകീയ ബോധവൽക്കരണവും വ്യത്യസ്തമായ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കാൻ വിപുലമായ തയ്യാറെടുപ്പുകൾ നടത്താൻ യോഗം തീരുമാനിച്ചു. സംഘടനാ പ്രവർത്തനം…
ദേശീയ പട്ടികവർഗ കമ്മീഷൻ അംഗവുമായി കൂടിക്കാഴ്ച നടത്തി എൻസിപി (എസ്.പി) നേതാക്കൾ
കവരത്തി: ലക്ഷദ്വീപിലെ ജനങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് എൻസിപി (ശരദ് പവാർ) നേതാക്കൾ ദേശീയ പട്ടികവർഗ കമ്മീഷൻ അംഗം ശ്രീ ജതോതു ഹുസൈൻ നായക്കുമായി കൂടിക്കാഴ്ച നടത്തി. കവരത്തിയിൽ നടന്ന കൂടിക്കാഴ്ചയിൽ ദ്വീപ് നിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ, ഗോത്ര സ്വത്വം,…
യൂത്ത് കോൺഗ്രസിന്റെ ‘കനൽ’ ക്യാമ്പയിൻ ചെത്ലാത്തിൽ
ചെത്ലാത്ത്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനാധിപത്യവിരുദ്ധ ഇടപെടലുകൾക്കും അനീതികൾക്കുമെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പോരാട്ട ക്യാമ്പയിനായ ‘കനൽ’ ചെത്ലാത്ത് ദ്വീപിൽ തുടക്കമായി. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ശ്രീലാൽ ശ്രീധർ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലക്ഷദ്വീപിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും…
ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ നിയമപോരാട്ടം നടത്തും: എൻസിപി (എസ് പി)
കൊച്ചി: ജനങ്ങളുടെ ആശങ്കകൾക്കും അഭിപ്രായങ്ങൾക്കും പരിഗണന നൽകാതെ പുതിയ നിയന്ത്രണ സംവിധാനം കൊണ്ടുവരാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് എൻസിപി (ശരത് പവാർ) അറിയിച്ചു. ലക്ഷദ്വീപിലെ ജനങ്ങളുടെ ഭൂമിയവകാശങ്ങളെയും സ്വത്തവകാശങ്ങളെയും ജനാധിപത്യപരമായ പങ്കാളിത്തത്തെയും ഗൗരവമായി ബാധിക്കുന്നതാണ് ലക്ഷദ്വീപ് ടൗൺ ആൻഡ്…
ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ചട്ടങ്ങൾ പിൻവലിക്കണം; സമഗ്ര പുനഃപരിശോധന ആവശ്യപ്പെട്ട് ഹംദുള്ളാ സഈദ്
കവരത്തി: ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് (പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി) റൂൾസ്, 2026-ന്റെ കരട് ചട്ടങ്ങൾ പിൻവലിച്ച് സമഗ്രമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം. ഹംദുള്ളാ സഈദ് എം.പി.…
എ.ഐ.സി.സി. നിരീക്ഷകന് മുമ്പിൽ ഹംദുള്ളയ്ക്കെതിരെ പരാതിയുടെ കെട്ടഴിച്ച് കോൺഗ്രസ്സ് പ്രവർത്തകർ
അഗത്തി: കോൺഗ്രസ്സ് പാർട്ടി സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദ്വീപ് സന്ദർശിച്ച ആൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി നിരീക്ഷകൻ ശ്രീ. മാത്യു ആൻ്റണിക്കു മുമ്പിൽ എൽ.ടി.സി.സി. പ്രസിഡൻ്റും എം.പി.യുമായ ഹംദുള്ള സഈദിനെതിരെ പരാതിയുടെ കെട്ടഴിക്കുകയായിരുന്നു പാർട്ടി പ്രവർത്തകർ. പുകയുന്ന അഗ്നിപർവ്വതത്തിനു സമാനമായി മാറിയ…
NSUI ലക്ഷദ്വീപിൽ ലെറ്റർഹെഡ് വിവാദം; സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ്
കവരത്തി: സംഘടനയിലെ മറ്റു ഭാരവാഹികളുമായി കൂടിയാലോചിക്കാതെയും സംസ്ഥാന പ്രസിഡന്റിന്റെ ഉൾപ്പെടെയുള്ളവരുടെ അനുമതിയില്ലാതെയും ഔദ്യോഗിക ലെറ്റർഹെഡ് ഉപയോഗിച്ച് കത്തയച്ചെന്ന ആരോപണത്തെത്തുടർന്ന് NSUI ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി അഷ്ഹർ ഷബീബിനോട് വിശദീകരണം തേടി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് കബീർ ബി. കാരണം കാണിക്കൽ നോട്ടീസ്…
ലക്ഷദ്വീപിലെ മനുഷ്യാവകാശ ലംഘന ആരോപണം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.പി. ഹംദുള്ള സഈദ് NHRCക്ക് കത്ത്
ന്യൂഡൽഹി: ലക്ഷദ്വീപ് നിവാസികളുടെ ഭരണഘടനാപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി ആരോപിച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ലക്ഷദ്വീപ് ലോക്സഭാംഗം അഡ്വ. എം. ഹംദുള്ള സഈദ് ദേശീയ മനുഷ്യാവകാശ കമ്മീഷന് (NHRC) കത്ത് നൽകി. ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ മുൻകൂർ അറിയിപ്പോ നോട്ടീസോ നൽകാതെ…
പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കും വിലക്കുള്ള നാട്ടിൽ ബിജെപിയുടെ
പ്രകടനം നാളെ
കവരത്തി: രാഷ്ട്രീയ പ്രകടനങ്ങൾക്കും സമരങ്ങൾക്കും നിയമം മൂലം വിലക്ക് നിലനിൽക്കുന്ന ലക്ഷദ്വീപിൽ നിയമങ്ങൾ കാറ്റിൽ പറത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം പ്രമാണിച്ച് അഗത്തി ദ്വീപിൽ പ്രകടനം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. പ്രവർത്തകർ. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കണമെന്ന് കവരത്തി ദ്വീപിൽ നിന്നുള്ള…
