അമിനി/കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഭരണപരിഷ്കാര നടപടികളുടെ ഭാഗമായി അമിനി ഉൾപ്പെടെയുള്ള ദ്വീപുകളിൽ ജീവനക്കാരുടെ ജോലികൾ പുനർവിതരണം ചെയ്തുകൊണ്ടുള്ള ഉത്തരവുകൾ പുറത്തിറങ്ങിയതോടെ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത ആശങ്കയും പ്രതിഷേധവും ഉയരുന്നു. ഭരണ പരിഷ്കരണവും ജോലികളുടെ കേന്ദ്രീകരണവും ലക്ഷ്യമിട്ട് 2026 നവംബർ 17-നാണ് അമിനി ദ്വീപ്…
Author: thedweepdiary
കുടുംബ പെൻഷൻ ഒന്നിലധികം പേർക്ക് ഒരേസമയം ലഭിക്കും; പങ്കുവെക്കൽ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം
ന്യൂഡൽഹി: അർഹരായ ഒന്നിലധികം കുടുംബാംഗങ്ങൾക്ക് ഒരേസമയം കുടുംബ പെൻഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ വ്യക്തമാക്കി കേന്ദ്ര സർക്കാർ പുതിയ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കി. കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) ചട്ടങ്ങൾ, 2021-ലെ റൂൾ 50 പ്രകാരമുള്ള വ്യവസ്ഥകൾ സംബന്ധിച്ചാണ് പേഴ്സണൽ, പബ്ലിക്…
ഹജ് തീർഥാടകർക്ക് ഇനി മൂന്ന് നേരം ഭക്ഷണം; പ്രത്യേക ക്രമീകരണവുമായി സൗദി ഹജ് മന്ത്രാലയം
കരിപ്പൂർ: ഹജ് തീർഥാടകർക്ക് സൗദി അറേബ്യയിൽ ഇത്തവണ മൂന്ന് നേരം ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളുമായി സൗദി ഹജ് മന്ത്രാലയം. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ ഭക്ഷണരീതികളും ആവശ്യങ്ങളും പരിഗണിച്ച് ദിവസവും മൂന്ന് നേരം അനുയോജ്യമായ ഭക്ഷണം ലഭ്യമാക്കാനാണ് തീരുമാനം. കേറ്ററിങ്…
യുവജനക്കൂട്ടായ്മയുടെ സർഗാത്മക പ്രതിഷേധം കിൽത്താൻ ദ്വീപിൽ
കിൽത്താൻ :- ലക്ഷദ്വീപ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ ദ്വീപിലാകമാനം നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കിൽത്താൻ ദ്വീപിലെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ പ്രസിദ്ധമായ കോക്ക ഫുളുക്കിയാർ കടപ്പുറത്ത് സംഘടിപ്പിച്ച സർഗാത്മക പ്രതിഷേധ പരിപാടി പ്രസിദ്ധ സാഹിത്യകാരൻ കെ.ബാഹിർ ഉദ്ഘാടനം ചെയ്തു. വനിതാ…
ജന്തർ മന്തർ ഐക്യദാർഢ്യം: കോഴിക്കോട്ടെ പ്രക്ഷോഭ വേദിയിൽ ലക്ഷദ്വീപ് സംഘം
കോഴിക്കോട്: ജന്തർ മന്തർ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് നടന്നുവരുന്ന അനിശ്ചിതകാല പ്രക്ഷോഭം പതിനൊന്നാം ദിനത്തിലും ആവേശം ചോരാതെ തുടരുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹദാ ഹുസൈന്റെ നേതൃത്വത്തിൽ ലക്ഷദ്വീപിൽ നിന്നെത്തിയ സംഘം സമരവേദിയിൽ ഐക്യദാർഢ്യ ഗാനങ്ങൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി. രാജ്യത്തിന്…
ലക്ഷദ്വീപ് ജയിൽ സേവനങ്ങൾക്ക് പുതിയ ചട്ടങ്ങൾ; കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
കവരത്തി: ലക്ഷദ്വീപിലെ ജയിൽ സംവിധാനവും തിരുത്തൽ സേവനങ്ങളും സംബന്ധിച്ച് പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം. ഇതിന്റെ ഭാഗമായി ‘ഡ്രാഫ്റ്റ് ലക്ഷദ്വീപ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് റെഗുലേഷൻ, 2026’ എന്ന പേരിലുള്ള കരട് ചട്ടങ്ങൾ ഭരണകൂടം പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിച്ചു.…
ലക്ഷദ്വീപിലെ സർക്കാർ കോളേജുകളിൽ ഗസ്റ്റ് അധ്യാപക നിയമനം; അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15
കവരത്തി: ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗസ്റ്റ് അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർഥികളുടെ പാനൽ തയ്യാറാക്കുന്നു. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഒക്ടോബർ 30-ന് തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ തുടങ്ങിയ…
ഡോ. മുഹമ്മദ് ഖാന്റെ ഓർമകളിൽ കിൽത്താൻ; അനുസ്മരണ യോഗം സംഘടിപ്പിച്ചു
കിൽത്താൻ: അന്തരിച്ച കിൽത്താൻ ദ്വീപിന്റെ പ്രിയ ഡോക്ടർ കെ.പി. മുഹമ്മദ് ഖാന്റെ (മാമ്മാ ഡോക്ടർ) സ്മരണാർത്ഥം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഹിദായത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ഡോ. മുഹമ്മദ് ഖാന്റെ വ്യക്തിത്വം, സേവനമനോഭാവം, ദ്വീപ്…
യൂത്ത് കോൺഗ്രസിന്റെ ‘കനൽ’ ക്യാമ്പയിൻ ചെത്ലാത്തിൽ
ചെത്ലാത്ത്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനാധിപത്യവിരുദ്ധ ഇടപെടലുകൾക്കും അനീതികൾക്കുമെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പോരാട്ട ക്യാമ്പയിനായ ‘കനൽ’ ചെത്ലാത്ത് ദ്വീപിൽ തുടക്കമായി. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ശ്രീലാൽ ശ്രീധർ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലക്ഷദ്വീപിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും…
മാസ്റ്റർ പരീക്ഷ വിജയിച്ച് ക്യാപ്റ്റൻ പദവിയിലേക്ക് സബീർ
കിൽത്താൻ: ഉന്നത നേട്ടം കൈവരിച്ച് കിൽത്താൻ ദ്വീപിന് അഭിമാനമായി സബീർ. മാസ്റ്റേഴ്സ് പരീക്ഷ വിജയകരമായി പൂർത്തിയാക്കി കപ്പൽ ക്യാപ്റ്റൻ പദവിയിലേക്ക് ഉയർന്നിരിക്കുകയാണ് കിൽത്താൻ സ്വദേശിയായ സബീർ. സമുദ്രമേഖലയിലെ ഉയർന്ന പ്രൊഫഷണൽ യോഗ്യതകളിലൊന്നായ മാസ്റ്റേഴ്സ് പരീക്ഷ വിജയിച്ചതോടെയാണ് ക്യാപ്റ്റൻ പദവിയിലേക്കുള്ള സബീറിന്റെ സ്വപ്നം…
