കിൽത്താൻ ദ്വീപിന്റെ പ്രിയ ഡോക്ടർ കെ.പി. മുഹമ്മദ് ഖാൻ മരണപ്പെട്ടു

കിൽത്താൻ: കിൽത്താൻ ദ്വീപ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ.പി. മുഹമ്മദ് ഖാൻ (മാമ്മാ ഡോക്ടർ) മരണപ്പെട്ടു. 18.10.2026-ന് രാത്രി  കിൽത്താൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കിൽത്താൻ ദ്വീപിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കവരത്തിയിൽ നിന്നാണ് ഹയർ സെക്കൻഡറി പഠനം…

ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ നിയമപോരാട്ടം നടത്തും: എൻസിപി (എസ് പി)

കൊച്ചി: ജനങ്ങളുടെ ആശങ്കകൾക്കും അഭിപ്രായങ്ങൾക്കും പരിഗണന നൽകാതെ പുതിയ നിയന്ത്രണ സംവിധാനം കൊണ്ടുവരാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് എൻസിപി (ശരത് പവാർ) അറിയിച്ചു. ലക്ഷദ്വീപിലെ ജനങ്ങളുടെ ഭൂമിയവകാശങ്ങളെയും സ്വത്തവകാശങ്ങളെയും ജനാധിപത്യപരമായ പങ്കാളിത്തത്തെയും ഗൗരവമായി ബാധിക്കുന്നതാണ് ലക്ഷദ്വീപ് ടൗൺ ആൻഡ്…

ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ചട്ടങ്ങൾ പിൻവലിക്കണം; സമഗ്ര പുനഃപരിശോധന ആവശ്യപ്പെട്ട് ഹംദുള്ളാ സഈദ്

കവരത്തി: ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് (പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി) റൂൾസ്, 2026-ന്റെ കരട് ചട്ടങ്ങൾ പിൻവലിച്ച് സമഗ്രമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം. ഹംദുള്ളാ സഈദ് എം.പി.…

ലക്ഷദ്വീപിൽ ഭരണപരിഷ്കാരം: 423 ജീവനക്കാരുടെ സ്ഥലംമാറ്റവും പുനർവിന്യാസവും; നവംബർ ഒന്നിനകം നടപ്പാക്കാൻ ഉത്തരവ്

കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭരണപരിഷ്കാര നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളിലും ദ്വീപുകളിലുമായി ജോലി ചെയ്യുന്ന 423 ജീവനക്കാരുടെ സ്ഥലംമാറ്റവും പുനർവിന്യാസവും ഉത്തരവായി. പൊതുവിഭാഗത്തിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ സേവനം കാര്യക്ഷമമാക്കുന്നതിനും ഭരണസംവിധാനം പുനഃസംഘടിപ്പിക്കുന്നതിനുമാണ് നടപടി. 2026 ഒക്ടോബർ 17-ന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സെക്രട്ടേറിയറ്റിലെ…

ആന്ത്രോത്തിൽ ഐക്യത്തിന്റെ പുതിയ കാഴ്ച; വിവിധ രാഷ്ട്രീയ സംഘടനകൾ ഒരേ ലക്ഷ്യത്തിലേക്ക്

ആന്ത്രോത്ത്: ലക്ഷദ്വീപിന്റെ പൊതുവായ വിഷയങ്ങളിൽ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ഒരുമിച്ച് പോരാടാനുള്ള ഐക്യത്തിന്റെ പുതിയ കാഴ്ചയൊരുക്കി ആന്ത്രോത്ത് ദ്വീപ്. എസ്. കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തിൽ ഇന്ന് നടന്ന പ്രതിഷേധ സമരത്തിൽ കോൺഗ്രസ്, എൻ.സി.പി.എസ്, കമ്മ്യൂണിസ്റ്റ് പാർട്ടി, സി.ജെ.പി തുടങ്ങിയ വിവിധ രാഷ്ട്രീയ സംഘടനകൾ…

‘ഈ നിയമം കിരാതമാണ്’ — അഡ്വ. അജ്മൽ അഹമ്മദ്

‘ഈ നിയമം കിരാതമാണ്’ — അഡ്വ. അജ്മൽ അഹമ്മദ് കവരത്തി: ലക്ഷദ്വീപിലെ ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് രംഗത്ത്. ദ്വീപുകാരുടെ ഭൂമി കവർന്നെടുക്കാൻ അനുവദിക്കില്ലെന്നും ഈ നിയമം ജനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നുമുള്ള സന്ദേശവുമായി…

റെഗുലേഷനെതിരെ കോൺഗ്രസ് ക്യാമ്പയിൻ; അതേ വിഷയത്തിൽ അഡ്വ. റൗഫിന്റെ ന്യായീകരണം: യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് മറുപടിയുണ്ടോ?

കവരത്തി: ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷനെതിരെ കോൺഗ്രസ് പാർട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകൾ ജനങ്ങളിൽനിന്ന് എതിർപ്പുകൾ സമാഹരിക്കുന്ന ക്യാമ്പയിനുകളുമായി സജീവമായി രംഗത്തുള്ളതിനിടെ, റെഗുലേഷനെ ന്യായീകരിച്ചുകൊണ്ടുള്ള അഡ്വ. റൗഫിന്റെ വീഡിയോ ചർച്ചയാകുന്നു. ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് സെക്രട്ടറിയായ അഡ്വ. ശംഷീദ…

ദ്വീപിന്റെ പ്രതിധ്വനി: ജനകീയ ബോധവൽക്കരണ സദസ്സും ഒബ്ജക്ഷൻ ഡ്രൈവും സംഘടിപ്പിക്കുന്നു

ചെത്ത്ലാത്ത്: ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷൻ 2026-ന്റെ ഭാഗമായി ദ്വീപ് ജനത നേരിടുന്ന വെല്ലുവിളികളെയും ആശങ്കകളെയും കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പുതിയ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ചെയ്ത്ലാത്ത് മഹിളാ കോൺഗ്രസിൻറെ നേതൃത്വത്തിൽ ജനകീയ ബോധവൽക്കരണ സദസ്സും ഒബ്ജക്ഷൻ ഡ്രൈവും…

അധ്യാപക നിയമന പ്രതിസന്ധി രൂക്ഷം; ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസം സ്തംഭനത്തിലേക്ക്

കടമത്ത്: ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും കരാർ പുതുക്കാത്തത് വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കടമത്ത്, ആന്ത്രോത്ത് സർക്കാർ കോളേജുകൾ, ബി.എഡ്. കോളേജ്, മിനിക്കോയ് പോളിടെക്നിക് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽമാർ ഉൾപ്പെടെയുള്ള അധ്യാപകരുടെ സേവനം അനിശ്ചിതത്വത്തിലായതോടെ പഠനപ്രവർത്തനങ്ങൾ താളംതെറ്റുമെന്ന ആശങ്ക ശക്തമായി.…

ടൗൺ പ്ലാനിംഗ് വിജ്ഞാപനം പിൻവലിക്കണം; പ്രക്ഷോഭത്തിൽ പങ്കുചേരാൻ കിൽത്താൻ മുസ്ലിം ജമാഅത്തിന്റെ ആഹ്വാനം

കിൽത്താൻ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിച്ച ‘ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്’ (Town and Country Planning) സംബന്ധിച്ച വിജ്ഞാപനം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും കൂട്ടായ്മകളും നിവേദനങ്ങൾ സമർപ്പിച്ചുവരികയാണ്. ലക്ഷദ്വീപിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ പ്രതിഷേധ…