കടമത്ത്: അസ്സഖാഫ സീ.ക്യു പ്രീസ്കൂളിലെ മൂന്നാം വർഷ വിദ്യാർത്ഥികളിൽ എട്ടുപേരാണ് പഠനം പൂർത്തീകരിക്കാൻ രണ്ടുമാസം ബാക്കിനിൽക്കെ ഖുർആൻ മുപ്പതാമത്തെ ജുസുഅ് മനപ്പാഠമാക്കിയത്. മൂന്നുവർഷം കൊണ്ട് ഖുർആൻ ഒരു ജുസ്അ് മനപ്പാഠമാക്കുകയും മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങിയ ഭാഷകളിലും ഗണിതം പരിസര പഠനം തുടങ്ങിയവയിലും ഊന്നിയ ശിശു സൗഹൃദ പഠന രീതിയാണ് സിക്യു സംവിധാനം.
27 വിദ്യാർത്ഥികളും മൂന്ന് അധ്യാപികമാരും അടങ്ങുന്ന ഒരു ക്ലാസ് മുറിയിൽ ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട ടീച്ചിംഗ്&ലേണിങ് മെറ്റീരിയൽസിലൂടെ കളിച്ചും രസിച്ചും ഉള്ള പഠനമാണ് ഇത്. മാനസിക സമ്മർദ്ദങ്ങൾ ഇല്ലാത്ത, ഹോം വർക്കുകൾ ഇല്ലാത്ത ഈ സംവിധാനത്തിന് ഇന്ത്യയിലും മൂന്ന് വിദേശ രാജ്യങ്ങളിലുമായി നൂറ്റിനാൽപതിൽ അധികം സ്കൂളുകളുണ്ട്. ലക്ഷദ്വീപിൽ എട്ട് സ്കൂളുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
മൂന്നുവർഷം മുമ്പ് അസ്സഖാഫ ഗ്രൂപ്പ് ഓഫ് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനു കീഴിൽ കടമത്ത് ദ്വീപിൽ പ്രവർത്തനമാരംഭിച്ച അസ്സഖാഫ സിക്യുവിന്റെ ആദ്യ ബാച്ച് ആണ് ഇപ്പോൾ ജുസുഅ് ഹിഫ്ള് പൂർത്തീകരിച്ചത്. മുഹമ്മദ് ഇയാസ് പി പി s/o മുഹമ്മദ് ഇഖ്ബാൽ യുപി, ആമിർ സുഹൈൽ s/o ഷംസുദ്ദീൻ ആർ എം, ഫാത്തിമ അല്‍ദ എ കെ D/o അൽത്താഫ് ഹുസൈൻ പി പി, ദിയ ഫാത്തിമ ബി. എൻ D/o Late പൂക്കോയ ബി. പി, മുഹമ്മദ് ജസാർ സുൽത്താൻ കെ.ഒ s/o ടിപ്പു സുൽത്താൻ, മുഹമ്മദ് അബാൻ ശരീഫ് s/o മുഹമ്മദ് ശരീഫ് കെ.കെ, റഹീബ് അർഷാൻ എസ്.എം s/o അബ്ദുൽ റഹീം പി.കെ, ഫാത്തിമ അഫ്ല അനാം D/o ഹിജർ ഇസ്മായിൽ എസ്.എം തുടങ്ങിയവരാണ് നിലവിൽ ഹിഫ്ള് പൂർത്തീകരിച്ചത്.
താജുൽ ഉലമ സുന്നി സെന്റർ ഖിത്മത്തുൽ ഖുർആൻ ഹിഫ്ള് കോളേജ് മുദരിസ് ഹാഫിള് റിയാസ് നിസാമി ഹിഫ്ള് പരിശോധന നടത്തി ഇന്നലെ രാത്രി നടന്ന പൊതുപരിപാടിയിൽ ജുസ്അ് ഹിഫ്ള് പൂർത്തീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.