“കാരിഫെട്ടു” പ്രകാശനം ചെയ്തു

കോഴിക്കോട്: ആദം കാതിരിയകത്തിൻ്റെ ദ്വീപ് അനുഭവങ്ങൾ “കാരിഫെട്ടു”പ്രമുഖ നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ മധുശങ്കർ മീനാക്ഷി പ്രകാശനം ചെയ്തു. ഹെറിറ്റേജ് ഹാളിൽ നടന്നനിറഞ്ഞ സദസ്സിൽ സിയസ് കോ പ്രസിഡൻ്റ്സി ബി. വി. സിദ്ദീഖ് പുസ്തകം ഏറ്റുവാങ്ങി.ഷാഹിദ് ബിൻ അലി (പ്രിൻസിപ്പൽ റൗളത്തും ഉലൂം അറബി കോളേജ്) അധ്യക്ഷത വഹിച്ചു.സലാം കല്ലായി പുസ്തകപരിചയം നടത്തി. സി.എ.ഉമ്മർകോയ, ടി.കെ.എ.അസീസ്, പി.കെ. മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു. ബുക് എൻ പ്രിൻ്റ് ഡയരക്ടർ സിദ്ദീഖ് കുറ്റിക്കാട്ടൂർ സ്വാഗതവുംഗ്രന്ഥകാരൻ ആദം കാതിരിയകത്ത് നന്ദിയും പറഞ്ഞു. ബുക്…

Read More

“കാരിഫെട്ടു ദ്വീപ് അനുഭവങ്ങൾ” പ്രകാശനം ഫെബ്രുവരി 16ന്

കോഴിക്കോട്: ആദം കാതിരിയകത്തിന്റെ  പുതിയ പുസ്‌തകമായ കാരിഫെട്ടു ദ്വീപ് അനുഭവങ്ങളുടെ പ്രകാശനം 2025 ഫെബ്രുവരി 16 ഞായർ വൈകുന്നേരം 4.30 മണിക്ക്. കോഴിക്കോട് സിൽക്ക് സ്ട്രീറ്റിലുള്ള ഹെറിറ്റേജ് ഹാളിലാണ് പുസ്തക പ്രകാശന ചടങ്ങ്.നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ മധുശങ്കർ മീനാക്ഷി പ്രകാശനം ചെയ്യും. ഏറ്റുവാങ്ങുന്നത് സിയസ്കോ പ്രസിഡന്റ്റ് സി. ബി. വി. സിദ്ധീഖ്.

Read More

ഇന്ന് കോഴിക്കോട് കടപ്പുറത്ത് ഇസ്മത്ത് ഹുസൈൻ്റെ കഥ പറച്ചിൽ

കോഴിക്കോട് : കോഴിക്കോട് കടപ്പുറത്തിലുള്ള കഗ്രാർട്ട് ഹാളിൽ ലക്ഷദ്വീപിലെ എഴുത്തുകാരൻ ഇസ്മത്ത് ഹുസൈൻ ദ്വീപിലെ സൂഫിക്കഥകൾ പറയുന്നു. ഖിസ്സപ്പുറത്ത് എന്ന കഥാപരമ്പരയിൽ അഞ്ചാമത്തെ പരമ്പരയാണ് അവതരിപ്പിക്കുന്നത്. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ മറപെട്ടു കിടക്കുന്ന സൂഫികളുടേയും അവർ ബാക്കി വെച്ച വൈജ്ഞാനിക വിപ്ലവത്തിൻ്റെയും കഥകളാണ് പറയുന്നത്. കോഴിക്കോട് സൗത്ത് ബീച്ചിലുള്ള കൊപ്ര ബസാറിലെ ക ഗ്രാർട്ട് ഹാളിലാണ് പരിപാടി.

Read More