
വിദ്യാഭ്യാസ ഡയറക്ടർക്ക് (എഡിറ്റോറിയൽ)
ലക്ഷദ്വീപിലെ ഭൗതിക വിദ്യാഭ്യാസത്തിന് ഒരു നൂറ്റാണ്ടിലേറെ ചരിത്ര പാരമ്പര്യമുണ്ട്. ഗുരുകുല രീതിയിലുള്ള പാരമ്പര്യ വിദ്യാഭ്യാസത്തിന് നാല് നൂറ്റാണ്ടിലുമേറെ പാരമ്പര്യവും. അറബി മലയാളം വായിക്കാനും എഴുതാനുമറിയാത്തവരായി പഴയ തലമുറയിൽ ആരുമുണ്ടായിരുന്നില്ല. മത വിദ്യാഭ്യാസത്തിന് പുറമെ കടലോട്ടക്കണക്കും കടലറിവുകളും സൂഫി സാധനകളും പരിശീലിപ്പിക്കപ്പെട്ടിരുന്നു. മീൻ പിടിക്കാൻ പോക്കും കാർഷികവൃത്തിയും കപ്പൽ നിർമ്മാണവും ഓല മിടയലും കയർ പിരിക്കലും നിത്യജീവിതത്തിൻ്റെ ഭാഗമായിരുന്നു. ആധുനിക വിദ്യാഭ്യാസത്തിൻ്റെ പല ഘട്ടങ്ങളിലും ഇവയെല്ലാം തന്നെ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. പിന്നീട് സിലബസ് പൂർണ്ണമായും കേരളാ സിലബസ്സാക്കിയതോടെ…