കവരത്തി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം നാളെ ലക്ഷദ്വീപിലും സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തും. വൈകിട്ട് 4 മണിക്കാണ് മോക് ഡ്രിൽ ആരംഭിക്കുന്നത്. മോക് ഡ്രില്ലിന്‍റെ ഭാഗമായി സിവിൽ ഡിഫൻസ് തയാറെടുപ്പിന്‍റെ വിവിധ വശങ്ങൾ വിലയിരുത്തും. ഇതിന്റെ ഭാഗമായി വൈകുന്നേരം നാലുമണിയോടുകൂടി മോക്ക് ഡ്രിൽ സമയത്തു ഒരു അപായ സൈറൺ മുഴങ്ങുന്നതായിരിക്കും. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഭരണകൂടം അറിയിച്ചു.
സിവിൽ ഡിഫൻസ് മോക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കണം.
1. അടിയന്തര ഘട്ടം ഉണ്ടായാൽ സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടുക.
2. തുറസ്സായ സ്ഥലങ്ങൾ , ജനലുകൾ വാതിലുകൾ എന്നിവിടങ്ങൾ നിന്നും മാറി നിൽക്കുക .
3. പ്രായമായവരെയും കുട്ടികളെയും പ്രത്യേക പരിഗണന നൽകി സുരക്ഷിതമാക്കുക .
4. ഓദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുന്നതുവരെ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരുക.
5. ആരും പരിഭ്രാന്തരാകരുത് – ഇതൊരു മോക്ക് ഡ്രിൽ മാത്രമാണ്. എല്ലാ ലക്ഷദ്വീപ് നിവാസികളും മോക്ക് ഡ്രിൽനോട് സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു.
നാളെ ലക്ഷദ്വീപിലും മോക് ഡ്രിൽ; സൈറൺ മുഴങ്ങും, നിർദ്ദേശങ്ങൾ ഇങ്ങനെ…
