
കേരളത്തിലേക്കുള്ള ആദ്യ യാത്ര (പവിഴ ദ്വീപിൽ ഒരു ജീവിതം)
ഡോ.സീജി. പൂക്കോയ കൽപേനി ആറാം ക്ലാസ് പഠനം കഴിയുന്നത് വരെ കൽപേനി ദ്വീപിൽ നിന്നും ഞാൻ കടൽ കടന്നിട്ടില്ല. അന്ന് ഉമ്മയുടെ വയറ്റിൽ കിടന്നുള്ള യാത്ര അല്ലാതെ. കൂമേൽ ബീച്ചിൽ നിന്നും തിലാക്കം, പിട്ടി എന്നീ ദ്വീപുകളും, വടക്ക് ചെറിയം ദ്വീപും കൽപേനിയുടെ കടപ്പുറത്ത് നിന്നു മാത്രം കണ്ടിട്ടുണ്ട്. ജേഷ്ഠന്മാരായ ആറ്റയും, ഇയ്യയും കോഴിക്കോട്ട് പഠിച്ചു കൊണ്ടിരുന്നു. എനിക്കും കോഴിക്കോട്ട് ചെന്നു പഠിക്കാൻ അതിയായ ആഗ്രഹം ജനിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ആറാം ക്ലാസ് പരീക്ഷ 1959…