
എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾക്ക് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി, രണ്ടാം വർഷം ഹയർസെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം കുറിച്ചു. 4,27,021 കുട്ടികളാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. സർക്കാർ സ്കൂളുകളിൽ നിന്ന് 142298 പേരും ബാക്കിയുള്ളയ എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിൽ നിന്നുള്ളവരുമാണ്. ആകെ 2980 കേന്ദ്രങ്ങളിലായാണ് ഇന്ന് കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും ഗൾഫിൽ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ലക്ഷദ്വീപിൽ…