ബാംഗ്ലൂർ: കർണാടകയിലെ കോളേജുകളിൽ ഇനി മുതൽ നഴ്സിംഗ് കോഴ്സുകൾക്ക് എൻട്രൻസ് പരീക്ഷ നിർബന്ധമാക്കി. ഇതോടെ, സംസ്ഥാനത്തെ നഴ്സിംഗ് പഠനത്തിനു അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഏപ്രിലിൽ നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷ എഴുതേണ്ടതായിരിക്കും.
ഈ വർഷത്തെ എൻട്രൻസ് പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 23 ആണ്. ഇതുവരെ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികൾക്ക്, ലക്ഷദ്വീപിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റഡിലാക്ക്, ഒരു രൂപ ചെലവില്ലാതെ രജിസ്ട്രേഷൻ ഫീസ് ഏറ്റെടുത്ത് ഫ്രീ രജിസ്ട്രേഷൻ നൽകുന്നു.
കർണാടകയിൽ നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സഹായത്തിനായി 9188327440 എന്ന നമ്പറിലേക്ക് വിളിക്കാം.