മിനിക്കോയിൽ ബോട്ടപകടം; ഒരു സ്ത്രീ മരണപ്പെട്ടു

മിനിക്കോയി ദ്വീപിൽ ഉണ്ടായ ബോട്ടപകടത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു. ധിഹമതിഗേ ബിദരുഗേ ഹവ്വാ എന്ന സ്ത്രീയാണ് മരണപ്പെട്ടത്. ചെറിയ ബോട്ടിൽ നിന്നും വലിയ ബോട്ടിലേക്ക് മാറിക്കേറുമ്പോൾ ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.  വെള്ളം കൂടി വന്ന സമയമായിരുന്നതു കൊണ്ട്  നല്ല ആഴമുണ്ടായിരുന്നു. മറ്റുള്ള യാത്രക്കാരെ സുരക്ഷിതമായി  ബോട്ടിൽ കേറ്റാൻ സാധിച്ചു. മരണപ്പെട്ട സ്ത്രീയെയും ബോട്ടിൽ കേറ്റുമ്പോൾ ശ്വാസമുണ്ടായിരുന്നു. പിന്നീടാണ് മരണപെട്ടത്.

Read More

ഔഗേ മുഹമ്മദ് അന്തരിച്ചു

മിനിക്കോയ് ദ്വീപുകാരനും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന മുഹമ്മദ് അത്തിരി ഗോത്തി ഔഗേ മരണപ്പെട്ടു. ജനുവരി മൂന്നാം തിയ്യതി രാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ചെമ്പിട്ട പള്ളി ചുള്ളിക്കൽ ഖബർസ്ഥാനിൽ ഖബറടക്കം ചെയ്തു.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാനേജരായിരുന്ന അദ്ദേഹം പെൻഷനായി പിരിഞ്ഞ ശേഷം സാമൂഹ്യ പ്രവർത്തനങ്ങൾ സജീവമായി മുഴുകിയിരുന്നു.കൊച്ചിയായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന തട്ടകം. പൊതുവെ ദ്വീപിൻ്റെയും പ്രത്യേകിച്ച് മിനിക്കോയിയുടേയും പ്രശ്നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ലഹരി നിർമ്മാർജന സമിതി, ലക്ഷദ്വീപ് കൾച്ചറൽ…

Read More