കവരത്തി: സ്നോർക്കിളിംഗിനിടെ ലെൻസിലൂടെ വെള്ളം കയറിയതിനെത്തുടർന്ന് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. ഉടൻ തന്നെ കവരത്തി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാളിക താഹാൻ്റെ സ്പോൺസർഷിപ്പിൽ ദ്വീപ് സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരിയാണ് സ്നോർക്കിളിംഗിനിടെ ജീവൻ നഷ്ടമായത്. പൊന്നാനി വാട്ടർ അതോറിറ്റിയിലെ ജീവനക്കാരനും KWASA INTUC മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ജയാനന്ദ് ആണ് അപകടത്തിൽ മരിച്ചത്. പൊന്നാനി വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡറായി ജോലി ചെയ്തുവരികയായിരുന്നു. കൂട്ടുകാരുമൊത്ത് വിനോദയാത്രയ്ക്കെത്തിയതിനിടെ ആയിരുന്നു അപകടം.
