യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: പ്രമുഖരുടെ പോരാട്ടം ഉറപ്പായി

കവരത്തി: ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസം അവസാനിച്ചു. മത്സര രംഗത്ത് നിലവിൽ പ്രമുഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.

സംസ്ഥാന അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് നാമനിർദ്ദേശം നൽകിയവരിൽ നിലവിൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ ശിഹാബ് മമ്പുറം, എൻ.എസ്.യൂ.ഐ സംസ്ഥാന അധ്യക്ഷൻ അജാസ് അക്ബർ, മുൻ എൻ.എസ്.യൂ.ഐ അധ്യക്ഷൻ സൽ സബീൽ, മുൻ ജനറൽ സെക്രട്ടറി അഡ്വ. ഷംശിദാ ബീഗം, അഡ്വ. അജ്മൽ അഹമ്മദ്, മുൻ യൂത്ത് കോൺഗ്രസ് കടമത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി സാബിത്ത് കടമത്ത്, നിലവിലെ സംസ്ഥാന സെക്രട്ടറി സിയാദ് കിൽത്താൻ തുടങ്ങിയവരാണ്.

ജനറൽ സെക്രട്ടറി പദവിയിലേക്ക് ഇതുവരെ അഞ്ച് പേരാണ് നാമനിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്. പത്രികകളുടെ സൂക്ഷ്മ പരിശോധന മേയ് 8 മുതൽ 10 വരെ നടക്കും. മേയ് 11-ന് പരിശോധനാഫലങ്ങൾ പ്രകാരം അന്തിമ സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *