
സമൂഹം ജാഗ്രത പാലിക്കുക: കിൽത്താൻ മുസ്ലിം ജമാ-അത്ത്
കിൽത്താൻ: ലക്ഷദ്വീപിന്റെ സാംസ്കാരിക പൈതൃകത്തെ ഹനിക്കുന്ന തരത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് സമൂഹം ജാഗ്രത പാലിക്കണമെന്ന് കിൽത്താൻ മുസ്ലിം ജമാ-അത്ത് നേതാക്കൾ ആഹ്വാനം ചെയ്തു. മുസ്ലിം ജമാ-അത്ത് പ്രസിഡണ്ട് താജുദ്ധീൻ റിസ് വി, ജനറൽ സെക്രട്ടറി ഫതഹുള്ള പി പി, ഫിനാൻസ് സെക്രട്ടറി നാസറുദ്ധീൻ എം എന്നിവരുടെ സംയുക്ത പ്രസ്താവനയിലാണ് ഈ മുന്നറിയിപ്പ്. വൻകരയിൽ നിന്ന് നിരോധിത ലഹരി വസ്തുക്കൾ ലക്ഷദ്വീപിലേക്ക് എത്തിക്കുന്നതിന് പിന്നിലെ ബാഹ്യ ശക്തികളെ കണ്ടെത്തി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന്…