അസ്സഖാഫയിൽ ജൽസത്തുൽ വിദാഅ് സംഘടിപ്പിച്ചു

കടമത്ത് : അസ്സഖാഫ സെക്കൻഡറി & ഹയർ സെക്കൻഡറി മദ്രസ 2024-25 അക്കാദമിക വർഷത്തിന്റെ അവസാന ദിവസമായ ഇന്ന് ജൽസത്തുൽ വിദാഅ് എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മെന്റലിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ അനസ് ഷാഫി കാലടി പരിപാടി ഉദ്ഘാടനം ചെയ്തു. പരീക്ഷാക്കാലത്ത് ഉചിതമായ സംസാരവും ലളിതമായ ഹിപ്നോട്ടിസവും വിദ്യാർഥികൾക്ക് ആവേശകരമായി. അസഖാഫയിൽ എല്ലാവർഷവും സ്കൂൾ പരീക്ഷ മുന്നൊരുക്കവും പലവിധമുള്ള പഠന സഹായവും ഒരുക്കാറുണ്ട്. ഈ വർഷം സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പൊതുപരീക്ഷയിൽ (ബോർഡ്‌ എക്സാം) നാൽപതോളം വിദ്യാർത്ഥികളും മറ്റു ക്ലാസുകളിൽ തൊണ്ണൂറോളം വിദ്യാർത്ഥികളും പരീക്ഷ എഴുതിയാണ് അവധിക്കാലത്തേക്ക് പ്രവേശിക്കുന്നത്. അസ്സഖാഫ മദ്രസ പ്രിൻസിപ്പാൾ മുഹമ്മദ്‌ സീദീ സൈനി അധ്യക്ഷത വഹിച്ച ചടങ്ങിൽ അസ്സഖാഫ ഗ്രൂപ്പ്‌ പ്രസിഡന്റ് ടി. പി യൂസുഫ് സഖാഫി, ജനറൽ മാനേജർ ഹനീഫ കോയ, മുഹ്ത്താർ ടി. പി, ഉബൈദുള്ള റബ്ബാനി, ബഷീർ സഖാഫി, ജാഫർഷാ മഹ്ളരി, ഇർഫാദ് ഖാൻ മഹ്ളരി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *