മഹബ്ബ 2k25 സമാപിച്ചു

പെരുന്നാളിനോടനുബന്ധിച്ച് കിൽത്താൻ യൂണിറ്റ് SSF/SYS / മുസ്ലിം ജമാ-അത്ത് സംയുക്തമായി സംഘടിപ്പിച്ച മഹബ്ബ 2k25 സമാപിച്ചു.

പഞ്ചായത്ത് ഭവനു സമീപം പ്രത്യേകം തയ്യാറാക്കിയ ശീർകുറുമ പന്തലിൽ നടന്ന സംഗമത്തിൽ നിരവധിപേര് പങ്കെടുത്തു. മുഹമ്മദ് ഹിദായത്തുല്ല കാമിലിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുസ്ലിം ജമാ-അത്ത് പ്രസിഡണ്ട് താജുദ്ധീൻ റിസ് വി പെരുന്നാൾ സന്ദേശ പ്രഭാഷണവും ഹമീദലി സഅദി ഉദ്ബോധനവും നടത്തി , മുഈനുദ്ധീൻ ഹുമൈദി, അബ്ദുൽ ഹാദി മുഈനി, വില്ലേജ് പഞ്ചായത്ത് മുൻ വൈസ് ചെയർപെഴ്സൺ സലീം മാളിക, ജസീർ ഖാൻ ബാഖവി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. മുസ്ലിം ജമാ-അത്ത് ജന: സെക്രട്ടറി ഫതഹുല്ലാ പി.പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം നടന്ന മധുരവിതരണത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *