അഗത്തി: എസ് വൈ എസ് (സുന്നി യുവജന സംഘം) ലക്ഷദ്വീപ് ജില്ലാ കൗൺസിൽ അഗത്തി യൂത്ത് സ്ക്വയറിൽ ചേർന്ന് 2025–26 വർഷത്തെ പുതിയ ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചു. കൗൺസിൽ സമ്മേളനത്തിന് സയ്യിദ് സഹീർ ഹുസൈൻ ജീലാനി അധ്യക്ഷനായി. ഉദ്ഘാടന ചടങ്ങ് ലക്ഷദ്വീപ് മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷൻ എം. അബ്ദുസമദ് കോയ ദാരിമി നിർവ്വഹിച്ചു.
യൂത്ത് കൗൺസിൽ നടപടികൾക്ക് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കെ. അബ്ദുറഷീദ് നരിക്കോട് നേതൃത്വം നൽകി. പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. ഹാഷിം സഖാഫി ആന്ത്രോത്ത് പ്രാർത്ഥന നിർവഹിച്ചു. ഹാശിം അഹ്സനി സ്വാഗതവും, സി.എം. ശഫീഖ് കവരത്തി നന്ദിയും പറഞ്ഞു.
2025–26 എസ് വൈ എസ് ലക്ഷദ്വീപ് ജില്ലാ ഭാരവാഹികൾ:
പ്രസിഡന്റ്:
- സയ്യിദ് സഹീർ ഹുസൈൻ ജീലാനി (കവരത്തി)
ജനറൽ സെക്രട്ടറി:
- ഹാഷിം നുസ്രി അഹ്സനി (കവരത്തി)
ഫിനാൻസ് സെക്രട്ടറി:
- മുഹമ്മദ് നഈമുദ്ധീൻ (അഗത്തി)
വൈസ് പ്രസിഡന്റുമാർ:
- ഹാഷിം സഖാഫി ആന്ത്രോത്ത് (ഓർഗനൈസേഷൻ)
- മുഹമ്മദ് ഷഫീഖ് സി.എം കവരത്തി (സാന്ത്വനം)
- ഷംസുദ്ദീൻ സഖാഫി അഗത്തി (ദഅവ)
- ജാഫർ ഷാ മഹ്ളരി കടമത്ത് (സാംസ്കാരികം)
- അബ്ദുറഹ്മാൻ സഖാഫി ചേത്തലത്ത് (സാമൂഹികം)
സെക്രട്ടറിമാർ:
- അബ്ദുൽ ബാരി അഗത്തി (ഓർഗനൈസേഷൻ)
- നസീം ബാഖവി അമിനി (സാന്ത്വനം)
- മുജീബ് റഹ്മാൻ സഖാഫി അമിനി (ദഅവ)
- അൻവർ സാദത്ത് കവരത്തി (സാംസ്കാരികം)
- നജ്മുദ്ധീൻ കൽപേനി (സാമൂഹികം)