എം.പി. സ്ഥാനം പുഷ്പം പോലെ വലിച്ചെറിഞ്ഞിട്ട് പോകും:ഹംദുള്ളാ സഈദിൻ്റെ വോയ്സ് പുറത്ത്:നിശേദ കുറിപ്പുമായി നേതാക്കൾ

അഗത്തി : ലക്ഷദ്വീപ് എം.പി. സ്ഥാനം താൻ പുല്ലുപോലെ വലിച്ചെറിയുമെന്നും എന്ത് തന്നെയായാലും എൽ.ടി.സി.സി. പ്രസിഡൻ്റ് സ്ഥാനം ആർക്കും വിട്ട് കൊടുക്കില്ലെന്നും തൻ്റെ വാശി എത്രയുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്നുമൊക്കെ പറഞ്ഞു കൊണ്ടുള്ള ഹംദുള്ളാ സഈദ് എം.പി.യുടെതായി  വോയ്സ് ക്ലിപ്പിൽ പുറത്തുവന്നു. എം.പി.യായി…

ഹംദുള്ളാ സഈദിനെതിരെയുള്ള ആരോപണം പിൻവലിച്ച് കോലിയാല ശിഹാബ്

കവരത്തി: ലക്ഷദ്വീപിലെ പാർലിമെൻ്റ് മെമ്പർ ഹംദുള്ളാ സഈദിനെതിരെ നടത്തിയ കടുത്ത ആരോപണം പിൻവലിച്ച് കോലിയാല ശിഹാബ്. സന്ദീപ് വാര്യരെ ദ്വീപിലേക്ക് കൊണ്ടുവരാനുള്ള പേപ്പറുകൾ എല്ലാം ശരിയാക്കീട്ടും ഹംദുള്ളാ സഈദിൻ്റെ എതിർപ്പിനെ തുടർന്നാണ് അദ്ദേഹത്തെ കൊണ്ടുവരാൻ സാധിക്കാത്തതെന്നായിരുന്നു ശിഹാബിൻ്റെ ആരോപണം. സോഷ്യൽ മീഡിയയിൽ…

മുൻ എൻവൈസി ലക്ഷദ്വീപ് സംസ്ഥാന പ്രസിഡൻ്റ് തബീബുൽ ആലം മരണപ്പെട്ടു.

നീണ്ട ഏഴു വർഷക്കാലം എൻവൈസി (Nationalist Youth Congress) ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന നേതാവ് തബീബുൽ ആലം അന്തരിച്ചു. സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം യുവജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുകയും നിരവധി പൊതുപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. ജനങ്ങളോടുള്ള അടുപ്പവും…

ലക്ഷദ്വീപ് പ്രശ്നങ്ങളിൽ കോൺഗ്രസ് മൗനം; പാർട്ടി വിട്ട് ടി. അന്ത്ക്കാ

കവരത്തി: ലക്ഷദ്വീപ് നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾക്കിടയിൽ ദ്വീപ് ജനത ദുരിതത്തിലാവുമ്പോൾ അവയെ അഭിമുഖീകരിക്കാൻ കോൺഗ്രസ് പാർട്ടി തയ്യാറാകുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് വിടുന്നതായി കവരത്തി ദ്വീപിലെ മുൻ ചെയർപേഴ്സൺ ടി. അബ്ദുൾ ഖാദർ (ടി. അന്ത്ക്കാ). ദ്വീപിലെ അടിസ്ഥാന പ്രശ്നങ്ങളിൽ പാർട്ടി മൗനം പാലിക്കുന്നതും…

അമിനി ഡി.സി. ഓഫീസ് പ്രതിഷേധം:അറസ്റ്റ് ചെയ്തവർക്ക് ജാമ്യം

അമിനി : ഡി. സി. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്ത 22 പ്രതികൾക്ക് അമിനി ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവധിച്ചു. തരംമാറ്റ സർട്ടിഫിക്കെറ്റുകൾ നൽകി നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നതെല്ലാം നിർത്തിവെക്കാനുള്ള വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായിട്ടെത്തിയ…

ഭരണകൂട ഭീകരതയ്ക്കെതിരെ കവരത്തിയിൽ കോൺഗ്രസ്സ് പ്രതിഷേധം

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികൾക്കെതിരെ കവരത്തിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ  പ്രതിഷേധം. ദ്വീപ് നിവാസികളുടെ തനതായ സംസ്കാരത്തെയും ഉപജീവനമാർഗ്ഗങ്ങളെയും തകർക്കുന്ന തരത്തിലുള്ള അഡ്മിനിസ്ട്രേഷന്റെ പരിഷ്കാരങ്ങൾക്കെതിരെയാണ് പ്രതിഷേധം. ദ്വീപുവാസികളുടെ സ്വൈര്യജീവിതം തകർക്കുന്ന പുതിയ നിയമങ്ങൾ ഉടൻ പിൻവലിക്കണം, മത്സ്യബന്ധനവും…

അമിനിയിൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് മാർച്ചിൽ സംഘർഷം; 22 പേർ അറസ്റ്റിൽ

അമിനി/കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിവാദ ഉത്തരവുകൾക്കെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാകുന്നു. തരംമാറ്റ സർട്ടിഫിക്കറ്റുകൾ (Land Conversion Certificates) റദ്ദാക്കിക്കൊണ്ടുള്ള അഡ്മിനിസ്ട്രേഷന്റെ പുതിയ നടപടിക്കെതിരെ അമിനിയിൽ NCP(SP), NYC(SP) പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷം. അമിനി NCP(SP) യൂണിറ്റ് പ്രസിഡന്റ് ഉൾപ്പെടെ…

കിൽത്താനിൽ LGEU ഓഫീസ് ശിലാസ്ഥാപനം നടത്തി

കിൽത്താൻ: ലക്ഷദ്വീപ് ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ (LGEU) പുതിയ ഓഫീസിന്റെ ശിലാസ്ഥാപന കർമ്മം ഇന്ന് (ഏപ്രിൽ 3, വെള്ളി) രാവിലെ 7 മണിയോടെ കിൽത്താനിലെ കൽപ്പേനിയാട്ടിയോടയുടെ കിഴക്ക് വശത്ത്  നടന്നു. ചടങ്ങിൽ പ്രദേശത്തെ പ്രമുഖരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ചടങ്ങ് നിർവഹിച്ചത്…

ലക്ഷദ്വീപിലെ ഡൈവേര്‍ജന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണം – ഹംദുള്ള സയീദ് എം.പി

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ വീടുകളും ചെറിയ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിനായി നേരത്തെ അനുവദിച്ചിരുന്ന ‘ഡൈവേര്‍ജന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍’ (Divergence Certificates) കൂട്ടത്തോടെ റദ്ദാക്കാനുള്ള തീരുമാനത്തില്‍ ആശങ്ക അറിയിച്ച് ലക്ഷദ്വീപ് എം.പി. ഹംദുള്ള സയീദ്. ലോക്‌സഭയിലെ ‘ശ്രദ്ധക്ഷണിക്കല്‍’ വേളയിലാണ് അദ്ദേഹം ദ്വീപുനിവാസികള്‍ നേരിടുന്ന ഈ ഗുരുതരമായ പ്രതിസന്ധി…

വിവാദ ഉത്തരവുകൾക്കെതിരെ എം.പി ഹംദുള്ള സഈദ്

ന്യൂഡൽഹി: ലക്ഷദ്വീപിൽ നടപ്പിലാക്കിയ വിവാദപരമായ പുതിയ ഉത്തരവുകൾക്കെതിരെ ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ് പ്രതിഷേധവുമായി രംഗത്ത്. ദ്വീപ് നിവാസികളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന നടപടികളാണ് ലക്ഷദ്വീപ്ഭരണകൂടവും അഡ്മിനിസ്ട്രഷനും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമായും കെട്ടിട നിർമാണത്തിനുള്ള അനുമതി മരവിപ്പിച്ച ഉത്തരവും എൻട്രി…