ചെത്ത്ലത്ത്: ദ്വീപിലെ വിവിധ സർക്കാർ വകുപ്പുകളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പൊതുജനങ്ങളുടെ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമായി DYFI ചെത്ത്ലത്ത് യൂണിറ്റ് വിവിധ ഡിപ്പാർട്ട്മെന്റുകൾ സന്ദർശിച്ചു.
DYFI യൂണിറ്റ് പ്രസിഡന്റ് സൈനു നിസാം, സെക്രട്ടറി നൗഫൽ TC എന്നിവരുടെ നേതൃത്വത്തിൽ നടന്ന സന്ദർശനത്തിൽ പ്രൈമറി ഹെൽത്ത് സെന്റർ (PHC), BDO ഓഫീസ്, PWD, ഇലക്ട്രിസിറ്റി ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യ, കുടിവെള്ളി, റോഡ് നവീകരണം, ഇലക്ട്രിസിറ്റി എന്നിവയുമായി ബന്ധപ്പെട്ട പൊതുജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ആവശ്യങ്ങൾ രേഖപ്പെടുത്തി നിവേദനം സമർപ്പിക്കുകയും ചെയ്തു.
PHCയിൽ പഴകിയ ബിൽഡിംഗ്, ശുദ്ധജല ലഭ്യതക്കുറവ്, അഡ്മിറ്റ് ചെയ്യുന്ന രോഗികൾക്ക് ഭക്ഷണ സേവനം, സ്കാനിങ് മെഷീൻ പുനഃസ്ഥാപനം തുടങ്ങിയ പ്രശ്നങ്ങൾ ചർച്ചയായപ്പോൾ, PWD ഓഫീസിൽ റോഡുകളുടെ അറ്റകുറ്റപ്പണി, ശാസ്ത്രീയമല്ലാത്ത ബമ്പുകൾ തുടങ്ങിയവ ഉന്നയിച്ചു. NIOT കുടിവെള്ള പദ്ധതി വൈകുന്നത്, ഇലക്ട്രിസിറ്റി പോസ്റ്റുകളുടെ അവസ്ഥ എന്നിവയുമാണ് മറ്റു പ്രധാന പ്രശ്നങ്ങൾ.
സർവീസ് മെച്ചപ്പെടുത്താൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യങ്ങൾ പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും DYFI യൂണിറ്റ് ആവശ്യപ്പെട്ടു. സാമൂഹ്യ പ്രശ്നങ്ങളിൽ DYFIയുടെ സജീവ ഇടപെടലുകൾ തുടരുമെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
DYFI ചെത്ത്ലത്ത് യൂണിറ്റ് സർക്കാർ ഓഫീസുകൾ സന്ദർശിച്ചു; പൊതുജന പ്രശ്നങ്ങൾ സംബന്ധിച്ച് നിവേദനം സമർപ്പിച്ചു
