ഇരുട്ടിൽ മുങ്ങി അമിനി

അമിനി: നാല് വൈദ്യുത ഉത്പാദന മെഷീനുകളിൽ മൂന്നു എണ്ണം കേടായതോടെ അമിനി ദ്വീപ് ഇരുട്ടിൽ മുങ്ങി. ഓടുന്ന ഒരു മെഷീൻ കൊണ്ട് രണ്ട് മണിക്കൂർ ഇടവിട്ടാണ് മാറി മാറി വൈദ്യുതി വിതരണം ചെയ്യുന്നത്. തകരാറിലായ ഈ മൂന്ന് ജനറേറ്ററുകളിൽ ഒന്ന് കഴിഞ്ഞ മൂന്ന് വർഷങ്ങളായി നിർജീവമായ നിലയിലാണ്. ഇനി ഉപയോഗിക്കാവുന്ന ഒറ്റ മെഷീൻ മാറി മാറി ഓപ്പറേറ്റ് ചെയ്താണ് വൈദ്യുതിയും നിലനിർത്തുന്നത്.

കടമത്തിൽ നിന്നും മെക്കാനിക്കിനെ കൊണ്ടുവന്നിട്ടും മെഷീനുകൾ പൂർണ്ണമായി പ്രവര്‍ത്തനക്ഷമമാക്കാനായില്ല. അടിയന്തരമായി 14-നു കൊച്ചിയിൽ നിന്നുള്ള വിദഗ്‌ധരുടെ സംഘം എത്തി റിപ്പയറിംഗ് നടത്തേണ്ടതുണ്ടെന്നാണ് അധികൃതരുടെ നിലപാട്. ജനങ്ങൾ കടുത്ത ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. അധികാരികൾ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവാസികൾ പ്രതിഷേധം കനക്കുകയാണ്.