അമിനി: കവരത്തി ജെട്ടിയിലേക്ക് പോകാൻ ഇരു ചക്രവാഹനങ്ങൾക്ക് അനുമതി നിഷേധിക്കുന്നതും ലക്ഷദ്വീപ് എംപി ഹംദുളള സൈദിനെ ജെട്ടിയിൽ തടഞ്ഞതിനെതിരെയും പ്രതിഷേധിച്ച് അമിനി ബ്ലോക്ക് ഡെവലപ്മെൻറ് കോൺഗ്രസ് പ്രതിഷേധം നടത്തി. ഉദ്യോഗസ്ഥർക്ക് മാത്രം വാഹനങ്ങൾ അനുവദിക്കുന്നതിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ അമിനി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം നടത്തിയത്.
