നാഷണൽ ലീഗ് ലക്ഷദ്വീപ് യൂണിറ്റിന്റെ നേതൃത്വത്തിൽ റംസാൻ കിറ്റും റംസാൻ റിലീഫ് പണ്ട് വിതരണവും നടത്തി. നാഷണൽ ലീഗ് ലക്ഷദ്വീപ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ സാഹിബിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പ്രവർത്തനത്തിൽ 25 ഓളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. വിതരണത്തിന്റെ രണ്ടാംഘട്ടമായി നിർധരരായ കുടുംബങ്ങളുടെ വീടുകളിലെത്തിച്ച് കിറ്റ് കൈമാറി.
വിതരണ പ്രവർത്തനത്തിൽ ഹനീഫ കോയ, ജാഫർ, സാദിക്ക് എന്നിവർ സജീവമായി പങ്കെടുത്തു. കൂടാതെ, ലക്ഷദ്വീപ് ഇൻചാർജ് കൂടിയായ സയ്യിദ് ഹൈദ്രോസ് ഷബീബ് തങ്ങൾ ഈ പ്രവർത്തനത്തിനായി എല്ലാ വിധ പിന്തുണയും സഹായവും നൽകി.
റംസാൻ മാസത്തിലെ ഈ ദാന ധർമ്മ പ്രവർത്തനം നിരവധി പേർക്ക് ആശ്വാസവും സംഘടനയുടെ സാമൂഹിക പ്രതിബദ്ധത വീണ്ടും തെളിയിക്കുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു.