അമിനി:
അമിനി ദ്വീപിന്റെ ഖാളിയുമായും സമസ്ത മുശാവറ അംഗവുമായ സയ്യിദ് ഫത്ഹുള്ള മുത്ത്കോയ തങ്ങൾ അന്തരിച്ചു. കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിൽ ഇന്ന് (ഏപ്രിൽ 27) ആയിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു തങ്ങൾ.
ദ്വീപിലെ മത-സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്നു ഫത്ഹുള്ള തങ്ങൾ. ദീർഘകാലം ഖാളി സ്ഥാനത്ത് പ്രവർത്തിച്ച തങ്ങളുടെ വേർപാട് ദ്വീപ് സമൂഹത്തിന് വലിയ നഷ്ടമാണ്. തങ്ങളുടെ വേർപാടിൽ പ്രാർത്ഥനയോടെ ദ്വീപ് സമൂഹം ദുഃഖത്തിലാഴുകയാണ്. ഖബറടക്കം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.