ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് – ജില്ലാതല പാഠപുസ്തക ശില്പശാല ഉദ്ഘാടനം ചെയ്തു

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻറെ ഈ അധ്യാന വർഷത്തേക്ക് തയ്യാറാക്കിയ പരിഷ്കരിച്ച മദ്രസ പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഒരു ഏകദിന ശില്പശാല കിൽത്താൻ റഹ്മത്തുൽ ഇസ്ലാം മദ്രസയിൽ സംഘടിപ്പിച്ചു. 24 മാർച്ച് 2025-ന് രാത്രി 10 മണി മുതൽ പുലർച്ചെ 3:00 മണി വരെ വരെ നടന്ന ഈ ശില്പശാലയിൽ മുഅല്ലിമീങ്ങളും മദ്രസ മാനേജ്മെൻറ് അംഗങ്ങളും പങ്കെടുത്തു.

ചടങ്ങിൽ സ്ഥലം നായിബ് കാളി മുഹമ്മദ് ഫൈസി . അധ്യക്ഷത വഹിച്ചു ലക്ഷദ്വീപ് ജില്ലാ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ഉസ്താദ് ഹംസ കോയ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. ഇഖ്ബാൽ അർഷദി സ്വാഗതവും അബ്ദുറഊഫ് ഫൈസി നന്ദിയും പറഞ്ഞു വിഷയാവതരണത്തിനായി SKIMVB ട്രെയിനർമാരായ യൂനുസ് ഫൈസിയും അബ്ദുൽ ഹക്കീം ഫൈസിയും ചേർന്ന് നേതൃത്വം നൽകി ഈ ശില്പശാലയിൽ പങ്കെടുത്തവർക്ക് പരിഷ്കരിച്ച മദ്രസ പാഠപുസ്തകങ്ങളെക്കുറിച്ച് വിശദമായ അവതരണവും പ്രായോഗിക പരിശീലനവും ലഭിച്ചു. കൂടാതെ, ചടങ്ങിനോടനുബന്ധിച്ച് ലക്ഷദ്വീപിലെ പ്രഥമ മുഫത്തിഷ് ഹാഫിള് ഇബ്റത്ത്ഖാൻ ബാഖവിക്ക് ഉപഹാര സമർപ്പണവും നടത്തി.

ഡിജിറ്റൽ കണ്ടൻ്റുകൾ അടങ്ങിയ പാഠഭാഗങ്ങൾ വിദ്യാർത്ഥികളിൽ പുത്തൻഉണർവ്വുകൾ നൽകാൻ പര്യാപ്തമാവുമെന്ന് ചടങ്ങിൽ സംസാരിച്ചവർ ആഹ്വാനം ചെയ്തു. ലക്ഷദ്വീപിലെ എല്ലാ റേഞ്ചുകളിലും വിവിധ ദിവസങ്ങളിലായി ശില്പശാല നടത്തപ്പെടും

Leave a Reply

Your email address will not be published. Required fields are marked *