കിൽത്താൻ: സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് തല മുഫതിഷായി ഹാഫിസ് ഇബ്രത്തുള്ള മുസ്ലിയാരെ നിയമിച്ചു. മുഫതിഷായി ചാർജെടുത്തതിന് ശേഷമുള്ള ആദ്യ റേഞ്ച് യോഗം സ്ഥലത്തെ ഹിദായത്തുൽ ഇസ്‌ലാം മദ്രസ്സയിൽ ചേർന്നു. മദ്രസ്സാ വിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട നൂതനമായ മാറ്റങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. കിൽത്താൻ നായിബ് ഖാളി പി.ടി. മുഹമ്മദ് മുസ്‌ലിയാർ, മദ്രസ്സാ ഉസ്താദന്മാർ , സദർ മുഅല്ലിമീംകൾ, മദ്രസാ ഭാരവാഹികൾ എന്നിവരെല്ലാം യോഗത്തിൽ പങ്കെടുത്തു.
