ലക്ഷദ്വീപിൽ ട്യൂണ അധിഷ്ഠിത കോഴിത്തീറ്റ സാങ്കേതികവിദ്യയ്ക്ക് ICAR-CIARI ലൈസൻസ് നൽകി

ലക്ഷദ്വീപിലെ പ്രാദേശിക കാർഷിക നവീകരണത്തിനും സുസ്ഥിരതയ്ക്കും ബലമേകുന്ന  മുന്നേറ്റമായി ICAR-CIARI വികസിപ്പിച്ച ദ്വീപ് മാസ്-പൗൾട്രി ഫീഡ് എന്ന നൂതന സാങ്കേതികവിദ്യ പ്രാദേശിക സംരംഭകനായ ശ്രീ ഇബ്രാഹിം മാണിക്ഫാനിന് ലൈസൻസ് നൽകി. ടെക്നോളജി ലൈസൻസ് കരാർ മിനിക്കോയിയിലെ ICAR-CIARI യുടെ റീജിയണൽ സ്റ്റേഷനിൽ വെച്ച് ഔദ്യോഗികമായി ഒപ്പുവച്ചു.

ലക്ഷദ്വീപിൽ സമൃദ്ധമായി ലഭ്യമായ ട്യൂണ മത്സ്യത്തിൽ നിന്നുള്ള മാസ്‌മിൻ അധിഷ്ഠിതമായ ഈ തീറ്റ, പരമ്പരാഗത സോയാബീൻ മീലിന് പരിസ്ഥിതി സൗഹൃദമായ വിപുല ബദലായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുകവച്ചു ഉണക്കിയ ട്യൂണയെ അടിസ്ഥാനമാക്കിയുള്ള ഈ തീറ്റ 70% അസംസ്കൃത പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മികച്ച ദഹനക്ഷമതയും പോഷക ലഭ്യതയും ഇതിന് പ്രത്യേകതയാണ്.

കോഴികളുടെ വളർച്ചാ ഘട്ടങ്ങൾക്കനുസരിച്ച് സ്റ്റാർട്ടർ, ഗ്രോവർ, ലെയർ, ബ്രോയിലർ സ്റ്റാർട്ടർ, ഫിനിഷർ എന്നിങ്ങനെ അഞ്ച് തരത്തിലുള്ള തീറ്റകൾ ഈ സാങ്കേതികവിദ്യയിലൂടെ തയ്യാറാക്കാനാകും.

ഡോ. ടി. സുജാത, ഡോ. വൈ. ഗ്ലാഡ്‌സ്റ്റൺ, ഡോ. എം. അജിന, ഡോ. ഇ.ബി. ചകുർക്കർ എന്നിവർ ചേർന്നുള്ള ഗവേഷക സംഘമാണ് ഈ ആശയം വികസിപ്പിച്ചത്. പുതിയ തീറ്റ, കോഴിത്തീറ്റയുടെ ചെലവ് ഏകദേശം 30% വരെ കുറയ്ക്കാമെന്നതാണ് ഗവേഷകർ മുന്നോട്ടുവെക്കുന്ന കണക്ക്.

ഇത് ലക്ഷദ്വീപ് ദ്വീപുകളിൽ കോഴിവളർത്തലിന്റെ സ്വയംപര്യാപ്തത വർധിപ്പിക്കുകയും ഇറക്കുമതി ചെയ്യുന്ന തീറ്റകങ്ങളിലെ ആശ്രയം കുറയ്ക്കുകയും ചെയ്ത്, ദ്വീപ് കാർഷിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സ്വദേശസാധനങ്ങൾ പ്രയോജനപ്പെടുത്തി ദ്വീപ് പ്രദേശങ്ങളിലെ ഭക്ഷ്യസുരക്ഷയും സാമ്പത്തിക പുരോഗതിയും ലക്ഷ്യമിടുന്ന ഈ സംരംഭം, ദീർഘകാലം ഫലപ്രദമാവും എന്നതിൽ സംശയമില്ല

Share to

Leave a Reply

Your email address will not be published. Required fields are marked *