ഫിഷിംഗ് ഷെഡുകൾ പൊളിച്ചു മാറ്റി; കോടതി വിധി മാനിച്ചില്ല

കവരത്തി. ഫെബ്രു 1 . കവരത്തി ജെട്ടിയുടെ വടക്കുഭാഗത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡും മാസ് നിർമ്മാണ സാമഗ്രികളും പൊളിച്ചുമാറ്റി. മത്സ്യത്തൊഴിലാളികളുടെ ഷെഡും മറ്റും കടൽക്കരയിലുള്ള അക്രീറ്റഡ് ലാൻഡിൽ ഉള്ള ഷെഡും മറ്റ് അനുബന്ധ നിർമ്മിതികളും പൊളിക്കുന്നതിനു മുമ്പ് തൊഴിലാളികൾക്ക് ബദൽ സംവിധാനം ഒരുക്കി നൽകണം എന്നിട്ട് വേണം പൊളിച്ചു മാറ്റാൻ എന്ന കേരള ഹൈക്കോടതി വിധിയെ കാറ്റിൽ പറത്തി കൊണ്ടാണ് ഇന്ന് രാവിലെ പോലീസിനെ കൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ബലമായി ഷെഡുകൾ പൊളിച്ചു മാറ്റിച്ചത്. മാത്രമല്ല അതിന്റെ ഇരകൾക്ക് കോടതിയെ സമീപിച്ചുകൊണ്ട് ഇതിനെ തടയുവാൻ അവസരം കിട്ടരുത് എന്ന് കണക്കാക്കിക്കൊണ്ട് ഇന്നും നാളെയും കോടതി അവധിയായിരിക്കെയാണ് സർക്കാർ ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്. ഇത് നീതിയോടും നീതിപീഠത്തോടും ജനാധിപത്യ അവകാശങ്ങളോടുമുള്ള ധിക്കാരമായിട്ടു വേണം മനസ്സിലാക്കുവാൻ.

Leave a Reply

Your email address will not be published. Required fields are marked *