ലാക്കാ സൂപ്പർ സോക്കർ ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കം

കിൽത്താൻ: ബീച്ച് ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലാക്കാ സൂപ്പർ സോക്കർ ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി. ടൂർണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യൻ ഇന്റർനാഷണൽ ബീച്ച് സോക്കർ താരം മുഹമ്മദ് അക്രം നിർവഹിച്ചു.

ഫ്ലാഗ് ഹോസ്റ്റിംഗ് ടൂർണമെൻ്റ് ചെയർമാൻ അബൂസാലിഹ് പി.സി. നിർവഹിച്ചു. തുടർന്ന് കിൽത്താൻ ആർ.എസ്.സി സെക്രട്ടറി സിയാദ് ബി.പി. സ്വാഗത പ്രസംഗവും സുഹൈറും അഹമ്മദ് ഖുറൈഷിയും ട്രോഫി അനാവരണം നടത്തി. കിൽത്താൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് റഹ്മത്തുല്ല, മുൻ ചെയർപേഴ്സൺ എം.കെ. അബ്ദുൾ ഷുകൂർ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ഇന്ത്യൻ ഇന്റർനാഷണൽ ബീച്ച് സോക്കർ താരം മുഹമ്മദ് അക്രം കിക്ക് ഓഫ് ചെയ്തുകൊണ്ട് ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അലിയക്ബർ നന്ദിപറഞ്ഞു.

ആദ്യ മത്സരത്തിൽ മെറിനാ ബോയ്സ് സെൻട്രൽ ബ്രദേഴ്സിനെ 2-0 ന് പരാജയപ്പെടുത്തി. മെറിനാ ബോയ്സിന് വേണ്ടി നൗഫൽ 2 ഗോൾ നേടി. ഇരുഭാഗങ്ങളിലും ആവേശം നിറഞ്ഞ കളിയാണ് പ്രകടമായത്. 7 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെൻ്റിൽ
ഫുട്‌ബോളിന്റെ ആവേശം ദ്വീപിനെ കീഴടക്കുമ്പോൾ ലാക്കാ സൂപ്പർ സോക്കറിന് ആവേശമുള്ള തുടക്കം തന്നെയാണ് ലഭിച്ചത്.

Share to

Leave a Reply

Your email address will not be published. Required fields are marked *