മട്ടാഞ്ചേരി: ലക്ഷദീപിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ‘പരളി’ വെസലിൽ വെച്ച് നാലര വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തിൽ കടമത്ത് ദ്വീപ് സ്വദേശിയായ സമീർ ഖാനെ (20) ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസ് അറസ്റ്റ് ചെയ്തു.
വെസലിൽ അമ്മയ്ക്കൊപ്പം ലക്ഷദ്വീപിൽ നിന്ന് കൊച്ചി വഴി കണ്ണൂരിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് യാത്ര ചെയ്യുകയായിരുന്ന ബാലനെ അമ്മ ഉറങ്ങുന്ന സമയത്ത് മീനുകളെ കാണിച്ചുതരാം എന്നുപറഞ്ഞ് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടി തിരികെ വന്ന് അമ്മയോട് സംഭവം വിവരിച്ചപ്പോഴാണ് വിവരം പുറത്ത് അറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാവ് കപ്പലിലെ ഓഫീസർമാരോട് പരാതിപ്പെടുകയും കപ്പലിൽനിന്നു പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതി മുൻപ് മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
നാലര വയസുകാരനെ വെസലിൽ പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ
