കിൽത്താൻ: ലക്ഷദ്വീപ് ഫിഷർമാൻ അസോസിയേഷൻ കിൽത്താൻ യൂണിറ്റ് ഭാരവാഹികൾ കിൽത്താൻ ഡെപ്യൂട്ടി കളക്ടറെ നേരിൽ കണ്ട് ഫിഷർ മാൻമാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടി നിവേദനം സമർപ്പിച്ചു.
നിവേദനത്തിലെ പ്രധാന ആവശ്യം:
എമ്പാർക്കേഷൻ, ഡിസ്-എമ്പാർക്കേഷൻ നടത്തുന്ന എല്ലാ യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങളുടെയും ട്രിപ്പ് ചാർജ് വർധിപ്പിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
നിലവിൽ ലഭിക്കുന്ന ട്രിപ്പ് ചാർജ് ഇന്ധന വിലവർധനവും പ്രവർത്തന ചെലവും കണക്കിലെടുക്കുമ്പോൾ തികച്ചും അപര്യാപ്തമാണ്. മത്സ്യത്തൊഴിലാളികൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ട്രിപ്പ് ചാർജ് ന്യായമായ നിരക്കിലേക്ക് ഉയർത്തണമെന്നാണ് LFA യുടെ പ്രധാന ആവശ്യം.
LFA കിൽത്താൻ യൂണിറ്റിനെ പ്രതിനിധീകരിച്ച് അലി അക്ബർ, ഷിഹാബ്,യാസർ, അബുൽ ഖുബിഷ് എന്നിവർ ഡെപ്യൂട്ടി കളക്ടറുമായി ചർച്ച നടത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ DC യുടെ ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തു.
കിൽത്താനിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ന്യായമായ അവകാശങ്ങൾക്കായി LFA നിരന്തരം പോരാട്ടം തുടരുമെന്ന് നിവേദനം നൽകി പുറത്തിറങ്ങിയ നേതാക്കൾ പറഞ്ഞു.
