ലക്ഷദ്വീപുകാരുടെ ഓൺലൈൻ ഷോപ്പിംഗ് അനുഭവം കൂടുതൽ എളുപ്പവും സുതാര്യവുമാക്കുന്നതിന് വേണ്ടി പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ചു. LakShopy എന്ന പേരിലുള്ള ഈ All-in-One Online Shopping & Parcel Forwarding പ്ലാറ്റ്ഫോം ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്ത് ലക്ഷദ്വീപിലേക്ക് എത്തിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന സംവിധാനമാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലക്ഷദ്വീപിലെ കൊറിയർ സേവനദാതാവായ Seawings Logistics-സുമായി സഹകരിച്ചാണ് ഈ സേവനം പ്രവർത്തിക്കുന്നത്.
ഇന്ത്യയിലെ മിക്ക ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളും ലക്ഷദ്വീപിലേക്ക് നേരിട്ട് ഡെലിവറി നൽകാത്തതിനാൽ ദ്വീപുകാർ സാധാരണ കൊച്ചിയിലെ കൊറിയർ കമ്പനികൾ വഴിയാണ് ഓർഡർ ചെയ്യുന്നത്. എന്നാൽ നിലവിലെ രീതിയിൽ രജിസ്ട്രേഷൻ, പാർസൽ വിവരങ്ങൾ അറിയൽ, ട്രാക്കിംഗ് പരിമിതികൾ എന്നിവ പോലുള്ള നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഈ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായാണ് LakShopy രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ സംവിധാനത്തിൽ ഉപഭോക്താവ് രജിസ്റ്റർ ചെയ്ത ഉടൻ തന്നെ ഒരു ഷോപ്പിംഗ് വിലാസം ലഭിക്കും. അതുപയോഗിച്ച് Amazon, Flipkart പോലുള്ള നിരവധി ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് സാധനങ്ങൾ സാധാരണ പോലെ ഓർഡർ ചെയ്യാൻ കഴിയും. കൊച്ചിയിൽ പാർസൽ എത്തുമ്പോൾ അത് സ്വീകരിച്ച് വിശദാംശങ്ങൾ പരിശോധിക്കുകയും, ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും, ഭാരം, ചാർജ് എന്നിവ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. ഈ എല്ലാ വിവരങ്ങളും ഉപഭോക്താവിന്റെ ഡാഷ്ബോർഡിൽ ഉടൻ തന്നെ ലഭ്യമാകും. മുപ്പതിൽ പരം ഓൺലൈൻ സ്റ്റോറുകൾ ഇതിൽ ലിസ്റ്റ് ചെയ്തത് കാരണം പ്രത്യേകം പ്രത്യേകം ഷോപ്പിംഗ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല എന്നതും ഇതിൻറെ ഒരു പ്രത്യേകതയാണ്.
ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പ് വഴി പാർസൽ കൊച്ചിയിൽ എത്തിയോ, കപ്പൽ വഴി അയച്ചോ, ദ്വീപിൽ എത്തിയോ, ഡെലിവറി പൂർത്തിയായോ എന്നിങ്ങനെ എല്ലാ ഘട്ടങ്ങളും വ്യക്തമായി കാണാൻ കഴിയും. കൂടാതെ വാട്‌സ്ആപ്പ് അറിയിപ്പുകളും ഓൺലൈൻ പണമടയ്ക്കൽ സംവിധാനവും ലഭ്യമാണ്.
ലക്ഷദ്വീപിലെ ഓൺലൈൻ ഷോപ്പിംഗ് മേഖലയെ കൂടുതൽ സുതാര്യവും വിശ്വസനീയവും ആക്കുക എന്നതാണ് ഈ പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ആപ്പ് നിർമ്മാതാക്കൾ പറഞ്ഞു.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
