അഗത്തി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേട്ടർ പ്രഫുൽ ഘോഡാ പട്ടേലിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എം.പി. ഹംദുള്ളാ സഈദിൻ്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചെത്തിയ കോൺഗ്രസ്സ് പ്രവർത്തകരെ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിന് മുന്നിൽ വെച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷം. എം.പി.ഹംദുള്ളാ സഈദടക്കം നിരവധി പേർക്ക് പരിക്ക്. ദ്വീപുകാരെ കബളിപ്പിച്ച് ദ്വീപിനെ കൈക്കലാക്കി കളയാമെന്ന് ആരെങ്കിലും വ്യാമോഹിച്ചിട്ടുണ്ടെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണെന്നും, ദ്വീപുകാരുടെ സുരക്ഷിതത്വത്തിന് വേണ്ടി മരണം വരേയും പോരാടാൻ രംഗത്തുണ്ടാകുമെന്ന് അഡ്വ: ഹംദുള്ളാ സഈദ് പറഞ്ഞു.
കടപ്പാട്-മീഡിയാവൺ
