രവീന്ദ്രൻ മാഷിന് സ്വയം വിരമിക്കൽ; സി.പി. സുബൈദയ്ക്ക് എഡ്യുക്കേഷൻ ഓഫീസറുടെയും സീനിയർ അഡ്മിനിസ്ട്രേഷൻ ഓഫീസറുടെയും ചുമതല



കവരത്തി, ജൂലൈ 18: ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ എഡ്യുക്കേഷൻ ഓഫീസറുടെ ചുമതല വഹിച്ചിരുന്ന കൊമേഴ്‌സ് ലക്ചറർ ഇ. രവീന്ദ്രനാഥൻ (രവീന്ദ്രൻ മാഷ്) സ്വയം വിരമിച്ചു. ജൂലൈ 17 ഉച്ചയ്ക്ക് പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വിരമിക്കൽ അംഗീകരിച്ച് ഉത്തരവിറക്കിയത്.

രവീന്ദ്രനാഥന്റെ സ്വയം വിരമിക്കലിനെ തുടർന്ന്, നിലവിൽ ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷനിൽ ഡെപ്യൂട്ടി പ്രോഗ്രാം ഓഫീസർ (EO-DP) ആയി സേവനമനുഷ്ഠിക്കുന്ന സി.പി. സുബൈദയ്ക്ക് എഡ്യുക്കേഷൻ ഓഫീസറുടെയും സീനിയർ അഡ്മിനിസ്ട്രേഷൻ ഓഫീസറുടെയും പൂർണ്ണ അധിക ചുമതല നൽകിയിട്ടുണ്ട്. തുടർ ഉത്തരവ് ഉണ്ടാകുന്നതുവരെ അവർ ഈ ചുമതലകൾ നിർവഹിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അനുമതിയോടെയാണ് ഉത്തരവ് പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *