ആന്ത്രോത്ത്:- ഗവൺമെൻ്റ് ആർട്ട്സ് & സയൻസ്
കോളേജിൽ “കടലോശ” വിദ്യാർത്ഥി പരിചയം ,എന്ന പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിസിപ്പൽ ഡോ.മജ്ദുദ്ദീൻ അൽജലാലിയയുടെയും കടലോശകമ്മിറ്റി പ്രസിഡന്റ് അബൂ ആന്ത്രോത്തിന്റെയും നേതൃത്വത്തിലാണ് കടലോശ നടന്നത്
ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ നമീദ് ഇസ്മായിൽ, അധ്യാപകൻ അനീസ്, വിദ്യാർത്ഥികളെ പ്രധിനിധീകരിച്ച്
സുമയ്യാ ബി എന്നിവർ സംസാരിച്ചു.
ലക്ഷദ്വിപ് സാഹിത്യ പ്രവർത്തക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിപ് എഴുത്തുകളെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് കടലോശ കമ്മിറ്റി രൂപികരിക്കുകയും ആഴ്ച തോറും ഓൺലൈൻ പുസ്തക ചർച്ചകൾ നടത്തി വരുന്നുന്നത്.
തുടർന്നുള്ള സാഹിത്യ ചർച്ചകളിൽ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം കൂട്ടി കൊണ്ടു വരുന്നതിനും, കടലോശ ഉടനെ പുറത്തിറക്കാൻ പോകുന്ന ചെറുകഥാ സമാഹാരത്തിലേക്ക് കുട്ടികളുടെ കഥകൾ ക്ഷണിക്കുന്നതിനും വേണ്ടിയാണ് പരിപാടി ഇവിടെ സംഘടിപ്പിച്ചതെന്ന് അബു ആന്ത്രോത്ത് പറഞ്ഞു.
ധാരാളം കഴിവുള്ള കുട്ടികൾ നമുക്കിടയിൽ ഉണ്ടെന്നും അവരെ വ്യക്തമായ പ്ലാനിങ്ങോടെ മുഖ്യധാരാ സാഹിത്യ ചർച്ചകളിലേക്ക് എത്തിക്കാൻ കടലോശയുടെ പ്രവർത്തനങ്ങൾക്ക് സാധിക്കട്ടെ എന്ന് പ്രിൻസിപ്പൽ മജദ് സാർ ആശംസിച്ചു
പ്രഗൽഭരായ കവികളും, കഥാകൃത്തുക്കളും ഉള്ള ഈ നാട്ടിൽ സാഹിത്യത്തിന്റെ ഇടം വെളിച്ചമറ്റു പോകുന്നതിൽ തനിക്ക് വലിയ ആശങ്ക ഉണ്ടായിരുന്നെന്നും ഇപ്പോൾ കടലോശയുടെ ഇത്തരം സമർത്ഥമായ ഇടപെടലുകൾ വലിയ പ്രതീക്ഷകൾ നൽകുന്നുണ്ടെന്നും പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ കൂടിയായ അനീസ് പറഞ്ഞു
കടലോശയുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും കോളേജ് യൂണിയൻ പ്രസിഡന്റ് സുമയ്യ ബീ നന്ദി പ്രകടനം നടത്തി.
