ലക്ഷദ്വീപിലെ പൊതുവിഷയങ്ങളിൽ ഒരുമിച്ച് മുന്നോട്ട് പോകും; സിജെപി സർവകക്ഷി യോഗം വിജയകരം

കവരത്തി: ലക്ഷദ്വീപിലെ പൊതുവിഷയങ്ങളിൽ രാഷ്ട്രീയ ഭിന്നതകൾക്കതീതമായി ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പ്രഖ്യാപിച്ചു. സി.ജെ.പി (CJP) ലക്ഷദ്വീപ് ഘടകത്തിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവകക്ഷി ഓൺലൈൻ യോഗത്തിലാണ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ്, മുൻ എം.പി പി.പി. മുഹമ്മദ് ഫൈസൽ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. നാടിന്റെ പൊതുവായ വിഷയങ്ങളിൽ ഒന്നിച്ചുനിന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ ചർച്ചയായി.

തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനായി ഉടൻ തന്നെ കവരത്തിയിൽ നേരിട്ടുള്ള സർവകക്ഷി യോഗം സംഘടിപ്പിക്കുമെന്ന് സി.ജെ.പി ലക്ഷദ്വീപ് ഘടകം അറിയിച്ചു. യോഗത്തിന്റെ തീയതി ഉൾപ്പെടെയുള്ള തുടർവിവരങ്ങൾ പിന്നീട് പങ്കുവെക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

ലക്ഷദ്വീപിന്റെ പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ രാഷ്ട്രീയ കക്ഷികളെ ഒരേ വേദിയിൽ കൊണ്ടുവരാനുള്ള നീക്കമായാണ് ഈ യോഗം വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *