സമൂഹം ജാഗ്രത പാലിക്കുക: കിൽത്താൻ മുസ്ലിം ജമാ-അത്ത്

കിൽത്താൻ: ലക്ഷദ്വീപിന്റെ സാംസ്കാരിക പൈതൃകത്തെ ഹനിക്കുന്ന തരത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് സമൂഹം ജാഗ്രത പാലിക്കണമെന്ന് കിൽത്താൻ മുസ്ലിം ജമാ-അത്ത് നേതാക്കൾ ആഹ്വാനം ചെയ്തു. മുസ്ലിം ജമാ-അത്ത് പ്രസിഡണ്ട് താജുദ്ധീൻ റിസ് വി, ജനറൽ സെക്രട്ടറി ഫതഹുള്ള പി പി, ഫിനാൻസ് സെക്രട്ടറി നാസറുദ്ധീൻ എം എന്നിവരുടെ സംയുക്ത പ്രസ്താവനയിലാണ് ഈ മുന്നറിയിപ്പ്.

വൻകരയിൽ നിന്ന് നിരോധിത ലഹരി വസ്തുക്കൾ ലക്ഷദ്വീപിലേക്ക് എത്തിക്കുന്നതിന് പിന്നിലെ ബാഹ്യ ശക്തികളെ കണ്ടെത്തി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഈ വിഷയത്തിൽ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും മുസ്ലിം ജമാ-അത്ത് നേതാക്കൾ ചൂണ്ടിക്കാട്ടി.

കിൽത്താൻ SHO മുഹമ്മദ് ഖലീൽ ഉൾപ്പെടെയുള്ള പോലീസ് സംഘത്തിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും, ഇത്തരത്തിലുള്ള നടപടികൾക്ക് മുസ്ലിം ജമാ-അത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും നേതൃത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *