മിനിക്കോയ് ദ്വീപുകാരനും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന മുഹമ്മദ് അത്തിരി ഗോത്തി ഔഗേ മരണപ്പെട്ടു. ജനുവരി മൂന്നാം തിയ്യതി രാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ചെമ്പിട്ട പള്ളി ചുള്ളിക്കൽ ഖബർസ്ഥാനിൽ ഖബറടക്കം ചെയ്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാനേജരായിരുന്ന അദ്ദേഹം പെൻഷനായി പിരിഞ്ഞ ശേഷം സാമൂഹ്യ പ്രവർത്തനങ്ങൾ സജീവമായി മുഴുകിയിരുന്നു.കൊച്ചിയായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന തട്ടകം.
പൊതുവെ ദ്വീപിൻ്റെയും പ്രത്യേകിച്ച് മിനിക്കോയിയുടേയും പ്രശ്നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ലഹരി നിർമ്മാർജന സമിതി, ലക്ഷദ്വീപ് കൾച്ചറൽ സെൻറർ , ഖബർസ്ഥാൻ നിർമ്മാണ സമിതി എന്നിവയുടെയെല്ലാം അദ്ധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. അദ്ദേഹം താമസിക്കുന്ന മഹല്ലിലെ മഹല്ലു കമ്മിറ്റി ട്രഷറർ സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു.ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തകനായിരുന്നു. ഔഗേ ബേബെ എന്ന വിളിപ്പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.ഭാര്യ റുഖിയ. മക്കൾ അർഷദ് , അദീൽ എന്നിവർ കമ്പനി ഉദ്യോഗസ്ഥൻമാരാണ്.നല്ല ഒരു സാമൂഹ്യ പ്രവർത്തകനെയാണ് ലക്ഷദ്വീപിന് നഷ്ടമായിരിക്കുന്നത്.