തിണ്ണകരയിൽ ഹംദുള്ള സഈദ്

അഗത്തി: തിണ്ണകര ദ്വീപിൽ സന്ദർശനം നടത്തി ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ്. തിണ്ണകരയിലെ പൊളിച്ചു നീക്കലും അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് എംപിയുടെ സന്ദർശനം. തിണ്ണകരയിലെ നിർമ്മാണങ്ങൾക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്ന ഭൂഉടമകളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ദ്വീപിൽ നടത്തിക്കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് സാരമായ കോട്ടങ്ങൾ ഉണ്ടാക്കുന്നതും ആവശ്യമായ അനുമതികൾ ഇല്ലാത്തതുമാണെന്ന ഭൂഉടമകളുടെ ആശങ്കകൾ ഗൗരവമേറിയതാണെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തുമെന്നും എംപി ഹംദുളള സഈദ് പറഞ്ഞു.
അനധികൃതമായ കയ്യേറ്റങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും എതിരെയുള്ള പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ അഗത്തി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയോട് അദ്ദേഹം നിർദ്ദേശിച്ചു.ഇത് സംബന്ധിച്ച് കോടതിയിൽ ഉള്ള കേസിൽ കക്ഷി ചേരാൻ ബാക്കിയുള്ള ഭൂവുടമകളെ കണ്ട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി അവരെ കേസിൽ കക്ഷി ചേരാൻ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *