കടമത്ത്: കൽപ്പേനി ദ്വീപ് സ്വദേശിയും ദീർഘകാലം ലക്ഷദ്വീപിൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. എം.പി. മുഹമ്മദ് കോയ അന്തരിച്ചു. മൂന്ന് വർഷത്തിലധികമായി കടമത്ത് ദ്വീപിലെ ആരോഗ്യ വകുപ്പ് ചുമതല വഹിച്ചു വരികയായിരുന്നു. അടുത്തിടെ അമിനിയിലേക്ക് ട്രാൻസ്ഫർ ലഭിച്ചിരുന്നെങ്കിലും, ജോലിസ്ഥലം മാറുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ദ്വീപിൽ എല്ലാവർക്കും സുപരിചിതനായിരുന്നു അദ്ദേഹം. തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞാൽ മറ്റ് സമയങ്ങളിൽ വാർദ്ധക്യം കാരണം പ്രയാസപ്പെടുന്ന പ്രായമുള്ള ഉമ്മ ഉപ്പമാരെ വീടുകളിൽ എത്തി പരിശോധിക്കുകയും സമാധാനമുള്ള വാക്കുകൾ സംസാരിക്കുകയും ചെയ്യുന്നതായിരുന്നു പതിവ്. ഇതിലൂടെ രോഗികൾക്ക് വലിയൊരു ആശ്വാസവും സന്തോഷവും നൽകാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു.