ലക്ഷദ്വീപിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കരിയർ ഗൈഡൻസ്

ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘവും മലപ്പുറം, പുത്തനത്താണി സി പി എ കോളേജ് ഓഫ് ഗ്ലോബൽ സ്റ്റഡീസും സംയുക്തമായി ലക്ഷദ്വീപിലെ മുഴുവൻ പന്ത്രണ്ടാം ക്ലാസ് കുട്ടികൾക്കും തുടർപഠന സാധ്യതകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും ക്‌ളാസ്സുകൾ നടത്തി.

പ്ലസ് ടു വിനു ശേഷം ഡിഗ്രിയുടെ കൂടെ തൊഴിലധിഷ്ഠിത കോഴ്സുകൾ കൂടി നൽകുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള കേരള ഗവണ്മെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്നതാണ് സി പി എ കോളേജ്. കോളേജിലെ വൈസ് പ്രിൻസിപ്പലും കോസ്മോ പോലീറ്റൻ സ്റ്റഡീസ് ഡയറക്ടറുമായ പ്രൊഫ. സദറുദീന്റെ നേതൃത്വത്തിൽ പ്രശസ്ത ട്രൈനർ ജോജോ കാഞ്ഞിരക്കാടനും കൂടിയാണ് ക്ലാസ്സുകൾ നയിച്ചത്. അഗത്തി, കവരത്തി, അമിനി, കിൽത്താൻ, കടമത്ത്, ചെത്ത്ലാത് എന്നിവിടങ്ങളിലെ ഗവണ്മെന്റ് സീനിയർ സെക്കന്ററി സ്കൂളുകളിലാണ് ക്‌ളാസ്സുകൾ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *