കവരത്തി: ലക്ഷദ്വീപിൽ നിന്നുള്ള പ്രശസ്ത സൂഫി ഗായകൻ ലിളാർ അമിനി തന്റെ സുന്ദരമായ ഗാനാലാപന ശൈലിയും മനോഹരമായ ഭാവപ്രകടനവുമൊക്കെയായി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഇപ്പോൾ, ഈ ശ്രദ്ധേയനായ കലാകാരൻ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ചോദ്യപേപ്പറിലും ഇടം പിടിച്ചിരിക്കുകയാണ്.
ലക്ഷദ്വീപിലെ വിദ്യാലയങ്ങളിലെ വാർഷിക പരീക്ഷ ചോദ്യപേപ്പറിലായിരുന്നു ലിളാർ അമിനിയെക്കുറിച്ചുള്ള ഒരു ചോദ്യം ഉൾപ്പെടുത്തിയിരുന്നത്. അതിൽ വിദ്യാർത്ഥികൾക്ക്, ലിളാർ അമിനിയെ അഭിനന്ദിച്ചുകൊണ്ട് ഒരു ഇമെയിൽ സന്ദേശം തയ്യാറാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ലക്ഷദ്വീപിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഈ കലാകാരനെ വിദ്യാഭ്യാസ മേഖലയും അംഗീകരിക്കുന്നുവെന്നത് ഒരു വലിയ അംഗീകാരമായി കാണപ്പെടുന്നു. സൂഫി ഗാനങ്ങൾകൊണ്ട് ആരാധകരെ മോഹിപ്പിച്ച ലിളാർ തന്റെ ശബ്ദവിസ്മയത്തിലൂടെ സംഗീതലോകത്തിന്റെയും ശ്രദ്ധ നേടിയ വ്യക്തിയാണ്.
ചോദ്യപേപ്പറിലും ഇടം പിടിച്ച് വൈറൽ ഗായകൻ ലിളാർ അമിനി
