അഗത്തി : ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘത്തിന്റെ അഭിമുഖ്യത്തിൽ ലക്ഷദ്വീപിലെ മുഴുവൻ പന്ത്രണ്ടാം ക്ലാസ് കുട്ടികൾക്കും തുടർപഠന സാധ്യതകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും ക്‌ളാസ്സുകൾ നൽകാൻ സംഘം തീരുമാനിച്ചു. കേരളത്തിലെ മലപ്പുറം ജില്ലയിലെ സി പി എ കോളേജ് ഓഫ് ഗ്ലോബൽ സ്റ്റഡിസുമായി സഹകരിച്ചാണ് ക്‌ളാസ്സുകൾ നൽകുന്നത്, പ്ലസ് ടു വിനു ശേഷം ഡിഗ്രിയുടെ കൂടെ തൊഴിലതിഷ്ഠിത കോഴ്സുകൾ കൂടി നൽകുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനും കേരള ഗവണ്മെന്റ് അംഗീകാരത്തോടെയും കൂടി പ്രവർത്തിക്കുന്ന കോളേജിലെ ട്രൈനർമാരും അദ്ധ്യാപകരുമായ പ്രൊഫസർ സദറുദ്ധീൻ, ജോജോ കാഞ്ഞിരക്കാടൻ എന്നിവരാണ് ക്‌ളാസ്സുകൾ നയിക്കുന്നത്. അഗത്തി സീനിയർ സെക്കന്ററി സ്കൂളിൽ ആണ് ഇന്ന് ക്‌ളാസ്സുകൾ എടുത്തത്.