ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് വിവിധ വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഗൈനകോളജിസ്റ്റ് (1), ഫിസിഷ്യൻ (3), ഡർമറ്റോളജിസ്റ്റ്, ഓർത്തോപഡിക് സർജൻ (2), ഈ.എൻ.ടി സർജൻ, സൈക്യാട്രിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ്, ജനറൽ സർജൻ (3) എന്നീ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. ബന്ധപ്പെട്ട മേഖലയിൽ MD/MS/DNB യോഗ്യത ഉണ്ടായിരിക്കണം.
5 വർഷം വരെ പ്രവർത്തി പരിചയമുള്ള ഡോക്ടർമാർക്ക് ഗൈനകോലജിസ്റ്റിന് ₹2.75 ലക്ഷം, മറ്റ് വിഭാഗങ്ങൾക്കായി ₹2 ലക്ഷം പ്രതിമാസ ശമ്പളം നൽകും. 6-10 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് ₹3 ലക്ഷം പ്രതിമാസ ശമ്പളം ലഭിക്കും. 10 വർഷം കവിയുന്ന സേവനത്തിനായി വർഷം തോറും ₹5,000 വരെ വർദ്ധനവിനും പരമാവധി ₹3.25 ലക്ഷം വരെ ശമ്പളത്തിനും യോഗ്യതയുണ്ട്. ലക്ഷദ്വീപിൽ ഓരോ വർഷവും സേവനം പൂർത്തിയാക്കുന്നവർക്ക് പരമാവധി ₹2.5 ലക്ഷം വരെ ശമ്പളം വർദ്ധിപ്പിക്കാൻ പ്രമേയം ഉണ്ടാക്കിട്ടുണ്ട്. 28.02.2025-ഓടെ അല്ലെങ്കിൽ വിദഗ്ധരുടെ ഔട്ട്‌സോഴ്സിംഗ് നടത്തുന്നതുവരെ നിയമനം തുടരുന്നതായിരിക്കും. തുടർന്ന് ആവശ്യമായ അനുമതി ലഭിച്ചാൽ കാലാവധി ദീർഘിപ്പിക്കാം.
യോഗ്യരായ അപേക്ഷകർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം 27.01.2025 വൈകിട്ട് 6:00 മണിക്ക് മുൻപ് നിശ്ചിത ഫോർമാറ്റിൽ അപേക്ഷ dhspostsinterview@gmail.com എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. നിശ്ചിത തീയതിയും സമയവും കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അഭിമുഖ വിവരങ്ങളും വെബ്ലിങ്കും ഇമെയിൽ അല്ലെങ്കിൽ മൊബൈൽ വഴി അറിയിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ശ്രികാന്ത് ആർ. താപ്ഡിയ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.
ആരോഗ്യ വകുപ്പ് കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുന്നു
