കിൽത്താൻ: കിൽത്താൻ ദ്വീപിൽ എസ്.ഐ. കലീലിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ഫ്രൂട്ടി പാക്കറ്റുകൾ നിറച്ച് കടത്തിയ മദ്യശേഖരം പോലീസ് പിടിച്ചെടുത്തു. കർണാടകയിൽ നിന്ന് മഞ്ചു വഴി കടത്തിയ മദ്യമാണ് പിടിയിലായത്.
പോലീസ് അന്വേഷണത്തിൽ, ഈ മദ്യം ദ്വീപിലെ ആവശ്യക്കാർക്ക് വൻവിലക്ക് വിൽക്കുന്നുവെന്നും, മറ്റ് ദ്വീപുകളിലേക്കും വിതരണം നടത്തുന്നതായും പ്രതികൾ സമ്മതിച്ചു.
പ്രതികൾ ആയ മുയിനുദ്ധീൻ, നൗഷാദ്, ഹുസൈൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 644 പാക്കറ്റുകൾ മദ്യമാണ് പിടിച്ചെടുത്തത്.
പോലീസ് കൂടുതൽ അന്വേഷണം തുടരുന്നതായും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.