തൃശൂർ: ഫെബ്രുവരി ഒന്നു മുതൽ ഏഴുവരെ തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ ആർമിയിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കും. കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാത്ഥികൾക്കായാണ് റാലി. കോമൺ എൻട്രൻസ് എക്‌സാം മുഖേന തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാത്ഥികളുടെ ചുരുക്ക പട്ടികwww.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ പ്രസീദ്ധീകരിച്ചിട്ടുണ്ട്. അഡ്മിറ്റ് കാർഡ് രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിൽ 2024 ഡിസംബർ 15ന് അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് വെബ്‌സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണെന്ന് ആർമി റിക്രൂട്ട്‌മെന്റ് ഓഫീസർ അറിയിച്ചു.
ആർമി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി മുതൽ
