ലക്ഷദ്വീപിലെ ഭൗതിക വിദ്യാഭ്യാസത്തിന് ഒരു നൂറ്റാണ്ടിലേറെ ചരിത്ര പാരമ്പര്യമുണ്ട്. ഗുരുകുല രീതിയിലുള്ള പാരമ്പര്യ വിദ്യാഭ്യാസത്തിന് നാല് നൂറ്റാണ്ടിലുമേറെ പാരമ്പര്യവും. അറബി മലയാളം വായിക്കാനും എഴുതാനുമറിയാത്തവരായി പഴയ തലമുറയിൽ ആരുമുണ്ടായിരുന്നില്ല. മത വിദ്യാഭ്യാസത്തിന് പുറമെ കടലോട്ടക്കണക്കും കടലറിവുകളും സൂഫി സാധനകളും പരിശീലിപ്പിക്കപ്പെട്ടിരുന്നു. മീൻ പിടിക്കാൻ പോക്കും കാർഷികവൃത്തിയും കപ്പൽ നിർമ്മാണവും ഓല മിടയലും കയർ പിരിക്കലും നിത്യജീവിതത്തിൻ്റെ ഭാഗമായിരുന്നു. ആധുനിക വിദ്യാഭ്യാസത്തിൻ്റെ പല ഘട്ടങ്ങളിലും ഇവയെല്ലാം തന്നെ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. പിന്നീട് സിലബസ് പൂർണ്ണമായും കേരളാ സിലബസ്സാക്കിയതോടെ ദ്വീപിലെ വിദ്യാർത്ഥികൾ തൻ്റെ ചുറ്റുപാടിനെക്കുറിച്ചറിയാത്തവരായി തീർന്നു. അവൻ്റെ ചുറ്റിലുമുള്ള പരിസ്ഥിതിയും കടലും കാറ്റും നിലനിൽപ്പിൻ്റെ രാഷ്ട്രീയവും സ്വന്തം ഭാഷയുമറിയാത്ത ഒരു സമൂഹമാക്കി തീർക്കുന്ന ഒരു വകുപ്പായി വിദ്യാഭ്യാസ വകുപ്പ് മാറി കഴിഞ്ഞിട്ട് കുറേ കാലമായി.
ഒരു വ്യക്തിയെ അസ്തിത്വത്തോടെ നിലനിൽക്കാൻ പഠിപ്പിക്കേണ്ട വിദ്യാഭ്യാസ സിസ്റ്റം അവൻ്റെ സർഗവാസനകളെയോ അടിസ്ഥാനപരമായ കഴിവുകളെയോ പരിഗണിക്കാതെയാണ് മുന്നോട്ട് പോവുന്നത്. ശാസ്ത്രീയമായ ഒരടിസ്ഥാനവുമില്ലാത്ത വിധമാണ് സിലബസ് മാറ്റങ്ങൾ നടത്തുന്നത്. ദ്വീപിൻ്റെ ചുറ്റുപാടുകൾ അറിയാത്തവർക്ക് അവർക്ക് നേരെ ഉയരുന്ന അപകടങ്ങളോ അടിമപ്പെടുത്തലോ ഒന്നും തിരിച്ചറിയാത്തവരായി ജീവിക്കേണ്ടി വരുന്നു.ജനധിപത്യ പ്രദേശങ്ങളുടെ ഏറ്റവും ഗുണകരമായ സവിശേഷത എന്നത് വിഷയാധിഷ്ഠിതമായ പൊതു സമൂഹത്തിന്റെ ഇടപെടലുകളാണ്.
അവിടെയും കലുഷിതമായ രാഷ്ടീയ പാപ്പരത്തവും,നേതൃത്ത്വത്തെ വിഗ്രഹവൽക്കരിക്കലും,നേതാക്കളെ മാത്രം പരസ്പരം ചെളി വാരി എറിയലും കൊണ്ട് രോമാഞ്ച കുഞ്ചിതരാകുന്ന അണികളും ഈ മേഖലയിലെ പോരായ്മകളെ നിർദ്ധാക്ഷിണ്യം തൊഴിച്ചു തെറിപ്പിക്കുന്നു.
ഇതൊക്കെത്തന്നെയാണ് മൂല്യാധിഷ്ഠിത സമൂഹ നിർമിതിയിൽ ഈ ദ്വീപു സമൂഹങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ.
തൊഴിലില്ലായ്മ പരിഹരക്കപ്പെടാൻ ദേശം വിടുക എന്ന ആത്മഹത്യാ പരമായ കാഴ്ചപ്പാടുകളിൽ നിന്നും നമുക്ക് പുതു തലമുറയേ രക്ഷപ്പെടുത്തിയേ പറ്റൂ. പ്രാദേശികമായി ലഭ്യമാകുന്ന സാധ്യതകളെ ഉപയോഗിക്കാനും ഈ പ്രദേശങ്ങളിലെ മാനവ വിഭവശേഷി പ്രദേശത്തിന്റെ തന്നെ പുരോഗതിക്ക് ഉദകും വിധമുള്ള പാഠ്യരീതികൾ ഉത്ഭവിക്കട്ടെ എന്ന പ്രത്യാശയോടെ.
Lakshadweep has a rich history of physical education spanning over a century. The traditional education system, based on the Guru-Shishya parampara, has a history of over four centuries. The islands’ unique culture, folklore, Sufi literature, and traditional art forms were an integral part of the education system.
However, with the introduction of the modern education system, the curriculum was changed to the Kerala syllabus, disconnecting the students from their surroundings. The education system failed to consider the islands’ unique environment, culture, and skills.
The department has become a tool for imposing a homogenized culture, ignoring the islands’ distinct identity. The students are not equipped to address the challenges facing their community, including environmental degradation, economic exploitation, and cultural erosion.
The most valuable asset of democratic countries is the participation of informed public opinion. However, in Lakshadweep, the political leadership has failed to engage with the community, instead imposing decisions without consultation.
The fundamental problems facing the island community include unemployment, lack of opportunities, and a sense of hopelessness. The youth are forced to migrate to the mainland in search of employment, leading to a brain drain.
We need to rethink our education system to focus on local resources, skills, and opportunities. We must develop curricula that cater to the unique needs of our community, empowering them to contribute to the islands’ development.
Sincerely,”