കുടുംബ വഴക്കുകൾ പള്ളിയിലേക്ക് വലിച്ചിഴക്കുന്നവർ

ലക്ഷദ്വീപിൽ മൂന്ന് പോലീസ് വെടിവെപ്പുകളാണ് നടന്നിട്ടുള്ളത്. ആദ്യത്തേത് കിൽത്താൻ ദ്വീപിലേക്ക് ഒരു പ്രകോപനവുമില്ലാതെയാണ് നടന്നത്. അവിടെ ഒരു കുറ്റവും ചെയ്യാത്ത ഒട്ടേറേ പേരെ ജാതിയുടെ പേരിൽ ക്രൂരമായി മർദ്ധിക്കപ്പെട്ടു. കുടുംബ കലഹങ്ങളും വ്യക്തി വൈരാഗ്യങ്ങളുമാണ് പല മർദ്ദനങ്ങൾക്കും കാരണമായി തീർന്നത്.

രണ്ടാമത് നടന്നത് ആന്ത്രോത്ത് ജുമാഅത്ത് പള്ളിയിലാണ്. അവിടേയും നടന്നത് കുടുംബ കലഹങ്ങളും രാഷ്ട്രീയ വിദ്വേശങ്ങളും പോലീസിൻ്റെ തെറ്റായ നടപടികളുമായിരുന്നു. ദ്വീപിലെ പല ദ്വീപുകളിലും നടന്ന പ്രശ്നങ്ങളും പള്ളി അടച്ചിടലുകളും ഗ്രൂപ്പ് വഴക്കുകളുമൊക്കെ നടന്നത് പരിശോദിക്കുമ്പോൾ ഇത്തരം കുടുംബ, ഗ്രൂപ്പ് , വ്യക്തി വിദ്വേശങ്ങളാണെന്ന് കാണാനാവും. കഴിഞ്ഞ വെള്ളിയാഴ്ച അന്ത്രോത്ത് ജുമഅത്തു പള്ളിയിൽ നടന്നത് തീർത്തും അപലപനീയമാണ്. അള്ളാഹുവിൻ്റെ പള്ളി തങ്ങളുടെ പെങ്ങളുടേതാണെന്നും കുടുംബക്കാരുടേതാണെന്നും പറയുന്നത് ഏത് മതവിധി പ്രകാരമാണ്.

ദ്വീപിലെ ജനങ്ങളിൽ ശാന്തിയുടേയും സമാധാനത്തിൻ്റെയും സന്ദേശമെത്തിച്ച ഹസ്റത്ത് ഉബൈദുള്ള തങ്ങൾ കയറി നിന്ന് ശാന്തിമന്ത്രം ഉരുവിട്ട അതേ മിമ്പറിൽ കയറി നിന്നാണ് കലാപക്കൊടി ഉയർത്തുന്നതെന്ന് മനസിലാക്കണം. ഇത് വലിയ പാരമ്പര്യമുള്ള ആന്ത്രോത്ത് ദ്വീപിന് തീർത്തും നാണക്കേടുതന്നെയാണ്.
ആന്ത്രോത്ത് ഡെപ്പ്യൂട്ടി കലക്ടർ ബുസർ ജംഹർ ആ സംഭവത്തെ വിലയിരുത്തിക്കൊണ്ട് സംസാരിച്ചത് ഏറേ ശ്ലാകനീയമാണ്. അദ്ദേഹം ഒരു ഭരണാധികാരി എന്ന നിലയിൽ കാര്യങ്ങളെ നിഷ്പക്ഷതയോടെ വിലയിരുത്തുകയും ജനങ്ങളോട് മാറാനും ഉപദേശച്ചു. അതോടൊപ്പം ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നവരെ കണ്ടറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും പറയുന്നുണ്ട്. അദ്ദേഹത്തിൻ്റെ വാക്കുകളോടൊപ്പം ഞങ്ങളും ഉറച്ച് നിൽക്കുന്നു.


രാഷ്ട്രീയ നേതൃത്ത്വങ്ങൾ മിക്കവരും ജന്മമെടുത്ത, ജീവിക്കുന്ന ഒരു നാട്ടിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നതിൽ ഇടപെട്ട് ആ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് അവരുടെയും ഉത്തരവാദിത്വമാണ്. ഇനി ഒരു പ്രശ്നമുണ്ടാകാതെ കാര്യങ്ങൾക്ക് അറുതി വരുത്താൻ എല്ലാ നല്ലവരായ അഭ്യുത കാംശികളേയും ഞങ്ങൾ ക്ഷണിക്കുന്നു

One thought on “കുടുംബ വഴക്കുകൾ പള്ളിയിലേക്ക് വലിച്ചിഴക്കുന്നവർ

Leave a Reply

Your email address will not be published. Required fields are marked *