കോഴിക്കോട്: ആദം കാതിരിയകത്തിൻ്റെ ദ്വീപ് അനുഭവങ്ങൾ “കാരിഫെട്ടു”പ്രമുഖ നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ മധുശങ്കർ മീനാക്ഷി പ്രകാശനം ചെയ്തു. ഹെറിറ്റേജ് ഹാളിൽ നടന്ന
നിറഞ്ഞ സദസ്സിൽ സിയസ് കോ പ്രസിഡൻ്റ്സി ബി. വി. സിദ്ദീഖ് പുസ്തകം ഏറ്റുവാങ്ങി.
ഷാഹിദ് ബിൻ അലി (പ്രിൻസിപ്പൽ റൗളത്തും ഉലൂം അറബി കോളേജ്) അധ്യക്ഷത വഹിച്ചു.
സലാം കല്ലായി പുസ്തകപരിചയം നടത്തി. സി.എ.ഉമ്മർകോയ, ടി.കെ.എ.അസീസ്, പി.കെ. മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു. ബുക് എൻ പ്രിൻ്റ് ഡയരക്ടർ സിദ്ദീഖ് കുറ്റിക്കാട്ടൂർ സ്വാഗതവും
ഗ്രന്ഥകാരൻ ആദം കാതിരിയകത്ത് നന്ദിയും പറഞ്ഞു. ബുക് എൻ പ്രിൻ്റ് പബ്ലിഷേഴ്സാണ്
പുസ്തകം പ്രസിദ്ധീകരിച്ചത്.
“കാരിഫെട്ടു” പ്രകാശനം ചെയ്തു
